മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇസാഫ് അരക്കോടി രൂപ നല്‍കി

Posted on: June 7, 2020

കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഇസാഫ് ഗ്രൂപ്പിലെ ജീവനക്കാര്‍ അരക്കോടി രൂപ സംഭാവന നല്‍കി.

ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് എംഡി-യും സിഇഒ-യുമായ കെ. പോള്‍ തോമസ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന് തുക കൈമാറി. ഗവണ്‍മെന്റ് ചീഫ് വിപ്പ് അഡ്വ. കെ. രാജന്‍, ജില്ലാ കളക്ടര്‍ എസ്. ഷാനവാസ്, ഇസാഫ് കോപ്പറേറ്റീവ് സൊസൈറ്റി ചെയര്‍മാന്‍ മെറീന പോള്‍ എന്നിവര്‍ പങ്കെടുത്തു.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഓട്ടോറിക്ഷ തൊഴിലാളികള്‍ക്കും കമ്മ്യൂണിറ്റി കിച്ചണ്‍ സെന്ററുകളിലേക്കും ഭക്ഷ്യ കിറ്റുകള്‍ നല്‍കി.

അതിഥി തൊഴിലാളികള്‍ക്ക് സൗജന്യ വൈദ്യപരിശോധനക്കായി ബന്ധു ക്ലീനിക്കുകളും, പോലീസ് വകുപ്പുമായി സഹകരിച്ച് വിയ്യൂര്‍ ജയിലിലും, മെഡിക്കല്‍ കോളേജിലും ഭക്ഷ്യകിറ്റ് വിതരണം തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങള്‍ ഇസാഫ് നടത്തിയിരുന്നു.