May 2024
കോവിഡിനെതിരേ വിവിധ ആശ്വാസ പദ്ധതികളുമായി എസ്ബിഐ ഫൗണ്ടേഷന്
Posted on: May 3, 2020
കൊച്ചി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സിഎസ്ആര്‍ കരമായ എസ്ബിഐ ഫൗണ്ടേഷന് കോവിഡിനെതിരേ വിവിധ ആശ്വാസ പദ്ധതികള്‍ നടപ്പാക്കാന്‍ 30 കോടി രൂപ നീക്കിവച്ചു.
ഭക്ഷ്യവസ്തുക്കള്‍, ആരോഗ്യ അടിസ്ഥാനസൗകര്യം ശക്തിപ്പെടുത്തല്‍, ആരോഗ്യ പ്രവര്‍ത്തകരുടെ എണ്ണം വര്‍ധിപ്പിക്കുക, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സുമായി സഹകരിച്ച് കോവിഡുമായി ബന്ധപ്പെട്ട ഗവേഷണം എന്നിവയ്ക്ക് സഹായം നല്കുവാനാണ് ഫൗണ്ടേഷന് ലക്ഷ്യമിട്ടിട്ടുള്ളത്. ഇതിനായി ആരോഗ്യം എന്ന വിഷയത്തില്‍ പ്രത്യേക പദ്ധതി തയാറാക്കും.വെന്റിലേറ്റര്‍, പിപിഇ തുടങ്ങിയവ പ്രധാനപ്പെട്ട ആശുപത്രികളിലേക്ക് വിതരണം ചെയ്യും. രാജ്യത്തെ നാലു കേന്ദ്രങ്ങളില്‍ പ്രതിദിനം 10000 ഭക്ഷണപ്പൊതികള്‍ ലഭ്യമാക്കിത്തുടങ്ങിയിട്ടുണ്ട്.
ഇക്കോ ഇന്ത്യ, ആരോഗ്യമന്ത്രാലയം എന്നിവയുമായി ചേര്‍ന്ന് വിവധ സംസ്ഥാനങ്ങളില്‍ 50000 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കുന്നതിനുള്ള പ്രോജക്ട് ഇക്കോ ഇന്ത്യ പദ്ധതിക്കു എസ്ബിഐ ഫൗണ്ടേഷന് ഇതിനകം തുടക്കെ കുറിച്ചിട്ടുണ്ട്.
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളെ സഹായിക്കുവാനായി യുഎസ്എഐഡിയുമായി ചേര്‍ന്ന് ഇന്ത്യ കോവിഡ്-19 ഹെല്‍ത്ത്കെയര്‍ അലയന്‍സ് ( ഐസിഎച്ച്എ) എന്ന പദ്ധതിക്കു തുടക്കം കുറിച്ചിട്ടുണ്ട്.
കോവിഡ് -19 സാംക്രമിരോഗത്തിനെതിരേയുള്ള പോരാട്ടത്തിനായി എസ്ബിഐ ഫൗണ്ടേഷന് കോവിഡ്-19 ദുരിതാശ്വാസ നിധിക്കു രൂപം നല്‍കിയിട്ടുണ്ടെന്ന് എസ്ബിഐ ചെയര്മാന് രജനീഷ് കുമാര്‍ അറിയിച്ചു. എസ്ബിഐയില്‍നിന്നു പെന്ഷന് പറ്റിയ ഉദ്യോഗസ്ഥര്‍ കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് ഉദാരമായി സംഭാവന ചെയ്തതായും അദ്ദേഹം പറഞ്ഞു. എസ്ബിഐ മഹിള സമിതി പ്രസിഡന്റ ് റീതാ അഗര്‍വാളിന്റെ ആഭിമുഖ്യത്തില്‍ എസ്ബിഐയിലെ ജോലിക്കാരുടെ ഭാര്യമാരില്‍നിന്നു നിധിയിലേക്കു സംഭാവന സ്വരൂപിച്ചുവരികയാണ്.2015-ലാണ് എസ്ബിഐ ഫൗണ്ടേഷന് പ്രവര്‍ത്തനം തുടങ്ങിയത്.
TAGS: State Bank Of India |
ജൂബിലി മിഷന് ഹോസ്പിറ്റലിലേക്ക് ഡയാലിസിസ് യൂണിറ്റ് നല്കി മണപ്പുറം ഫൗണ്ടേഷന്
വലപ്പാട് പഞ്ചായത്തിലേക്ക് സി സി ടി വി ക്യാമറകള്‍ നല്കി മണപ്പുറം ഫൗണ്ടേഷന്
ശ്രീലക്ഷ്മിയുടെ സ്വപ്നങ്ങള്‍ക്ക് മണപ്പുറം തറക്കല്ലിട്ടു
കണ്‍വര്‍ജന്‍സ് 2024: കരുതലായി മണപ്പുറം ഫൗണ്ടേഷന്
തെലങ്കാനയില്‍ മലബാര്‍ ഗ്രൂപ്പിന്റെ ഗ്രാന്മ ഹോം പദ്ധതിക്ക് തുടക്കമായി
എസ്ബിഐ വിദ്യാഭ്യാസ വായ്പകള്‍ തിരിച്ചടക്കാന്‍ 15 വര്‍ഷം വരെ കാലാവധി
ലിബോര്‍ ഇടപാടുകള്‍ക്കായുള്ള പുതിയ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ തയ്യാറായി എസ്ബിഐ
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് 7,627 കോടി രൂപ അറ്റാദായം
സ്റ്റേറ്റ് ബാങ്ക് ഡിജിറ്റല്‍ പേമെന്റ് കമ്പനിയായ കാഷ് ഫ്രീയില്‍ നിക്ഷേപം നടത്തി
എസ് ബി ഐ 25 കോടി വരെയുള്ള വായ്പകള്‍ പുനക്രമീകരിക്കാന്‍ ഒരുങ്ങുന്നു