പിഎം-കെയര്‍ ഫണ്ടിലേക്ക് ഇന്‍ഡസ് ടവേഴ്സ് 35 കോടി രൂപ സംഭാവന നല്‍കി

Posted on: April 24, 2020

ഗുരുഗ്രാം: കോവിഡ്-19നെതിരായ പോരാട്ടത്തില്‍ രാജ്യത്തെ പിന്തുണച്ചുകൊണ്ട് ഇന്‍ഡസ് ടവേഴ്സ് പിഎം-കെയേഴ്സ് ഫണ്ടിലേക്ക് 35 കോടി രൂപ സംഭാവന ചെയ്തു. കൂടാതെ ഇന്ത്യന്‍ സമൂഹത്തെ മൊബൈല്‍ ടവറുകളിലൂടെ തടസമില്ലാതെ കണക്റ്റഡായിരിക്കാന്‍ പിന്തുണച്ചുകൊണ്ട് ഇന്‍ഡസ് മുന്നില്‍ തന്നെയുണ്ട്. രാജ്യം സമൂഹ അകലം പാലിക്കുകയും വീട്ടുകാരും കൂട്ടുകാരും സഹപ്രവര്‍ത്തകരും കണക്റ്റഡായിരിക്കുകയും ചെയ്യുന്നത് ഇന്‍ഡസിന്റെ ഫീല്‍ഡ് സേനയുടെ നിര്‍ണായകമായ ഇടപെടലിലൂടെയാണ്.

വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ ബിസിനസ് സ്ഥാപനങ്ങള്‍ക്ക് അവസരമൊരുക്കുന്നതാണ് ഏറ്റവും പ്രധാനം. ഓരോ പ്രസ്ഥാനങ്ങളുടെയും പ്രവര്‍ത്തനങ്ങളെ മുന്നോട്ട് കൊണ്ടു പോകുന്നതില്‍ കണക്റ്റീവിറ്റി നിര്‍ണായക പങ്കുവഹിക്കുന്നു. സുരക്ഷാ സംവിധാനങ്ങളെല്ലാമായി ദിവസം മുഴുവന്‍ പ്രവര്‍ത്തിക്കുന്ന ഇന്‍ഡസ് ടവേഴ്സ് ഫീല്‍ഡ് സേന ഹോട്ട്സ്പോട്ട് മേഖലകളില്‍ പോലും എത്തുന്നു. മൊബൈല്‍ ടവറുകളുടെ തടസമില്ലാത്ത പ്രവര്‍ത്തനം ഇവര്‍ ഉറപ്പിക്കുന്നു.

മാസ്‌ക്, സാനിറ്റൈസര്‍, കൈയ്യുറകള്‍, ബോഡി സ്യൂട്ടുകള്‍, തുടങ്ങിയ വ്യക്തിപരമായ സംരക്ഷണ ഉകരണങ്ങളും (പിപിഇ) ഇന്‍ഡസ് ടവേഴ്സ് ജീവനക്കാര്‍ വിതരണം ചെയ്യുന്നു. കൊറോണയ്ക്കെതിരെ മുന്‍നിരയില്‍ നിന്നു പോരാടുന്ന ഡോക്ടര്‍മാര്‍, നഴ്സുമാര്‍, പാരാ മെഡിക്കല്‍ സ്റ്റാഫ്, പൊലീസ്, അധികൃതര്‍ തുടങ്ങിയവര്‍ക്ക് ആവശ്യമായ സാമഗ്രഹികള്‍ എത്തിച്ചു നല്‍കുന്നു.

TAGS: Indus Towers |