ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ ഏഴ് കോടി നല്‍കി

Posted on: April 21, 2020


കൊച്ചി : കോവിഡ് 19-ന്റെ ഭാഗമായി ഇന്ത്യന്‍ ജനതയുടെ രക്ഷയ്ക്കായി ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ ഏഴ് കോടി രൂപ പി. എം. കെയേഴ്‌സ് ഫണ്ടിലേക്ക് സംഭാവന നല്‍കി. കൂടാതെ, തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി രൂപയും സംഭാവന നല്‍കി.

നാല് കോടി രൂപയുടെ ഇറക്കുമതി ചെയ്ത കോവിഡ് – 19 അഡ്വാന്‍സ്ഡ് ഡയഗ്നോസ്റ്റിക് ടെസ്റ്റ് കിറ്റുകള്‍ കൈമാറി. മഹാരാഷ്ട്ര, തമിഴ്‌നാട്, ഡല്‍ഹി, ഹരിയാന എന്നിവിടങ്ങളില്‍ പി.പി. ഇ., മാസ്‌ക്, മറ്റ് സുരക്ഷാ കിറ്റുകളും കമ്പനി നല്‍കിയിട്ടുണ്ട്.

TAGS: Hyundai |