ദേശീയ ഊര്‍ജ്ജ സംരക്ഷണ ദിനം ആചരിച്ചു

Posted on: January 1, 2020

തൃശ്ശൂര്‍: ദേശീയ ഊര്‍ജ്ജ സംരക്ഷണ ദിനത്തിന്റെ ഭാഗമായി ഇസാഫ്, എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍, സെന്റര്‍ ഫോര്‍ എന്‍വിയോണ്മെന്റ് ആന്‍ഡ് ഡെവലപ്‌മെന്റ്എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ ഊര്‍ജ്ജ സംരക്ഷണ സിഗ്‌നേച്ചര്‍ ക്യാമ്പയിന്‍ ഇരിങ്ങാലക്കുട, പുതുക്കാട് എന്നിവിടങ്ങളില്‍ സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുടയില്‍ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ നിമ്മ്യ ഷിജുവും ,പുതുക്കാടില്‍ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ജോളി തോമസും ഉത്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട മുന്‍സിപ്പാലിറ്റി വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ അബ്ദുല്‍ ബഷീര്‍, മീനാക്ഷി ജോഷി, മറ്റു കൗണ്‍സിലര്‍മാര്‍, ഇസാഫ് ഡയറക്ടര്‍ ഡോ. ജേക്കബ് സാമുവല്‍, സന്ധ്യ സുരേഷ്, ജോണ്‍ ഇഞ്ചക്കലോടി, ജോര്‍ജ് തുടങ്ങിയവര്‍ സംസാരിച്ചു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ്, പുതുക്കാട് പ്രജ്യോതി നികേതന്‍ എന്നീ കോളേജുകളിലെ വിദ്യാര്‍ത്ഥികളുടെ ഫ്‌ലാഷ് മോബും നടന്നു.

TAGS: ESAF |