ജോയ് ആലുക്കാസ് ഭവന പദ്ധതി സ്‌നേഹസംഗമം 14- ന്

Posted on: December 11, 2019

തൃശ്ശൂര്‍ : ജോയ് ആലുക്കാസ് ഫൗണ്ടേഷന്‍ പ്രളയബാധിതരുടെ പുനരധിവാസത്തിനായി പണിയുന്ന 250 സന്തോഷവീടുകളില്‍ താമസമാരംഭിച്ച 60 കുടുംബങ്ങളുടെ സ്‌നേഹ സംഗമം നടത്തുന്നു.

തൃശ്ശൂര്‍, എറണാകുളം, മലപ്പുറം, പാലക്കാട് ജില്ലകളിലെ സന്തോഷ വീടുകളില്‍ താമസം തുടങ്ങിയ കുടുംബങ്ങളാണ് സമ്മേളിക്കുക. തൃശ്ശൂര്‍ ബിഷപ്പ് പാലസ് റോഡിലുള്ള ഡി. ബി. സി. എല്‍. സി ഹാളില്‍ ശനിയാഴ്ചയാണ് പരിപാടി.

ജോയ് ഹോം പദ്ധതിയുടെ ഗുണഭോക്താക്കളായ 130 കുടുംബങ്ങള്‍ സ്വന്തം ഭവനങ്ങളില്‍ താമസം ആരംഭിച്ചിട്ടുണ്ട്. തെക്കന്‍ ജില്ലകളില്‍ ബാക്കിയുള്ള ഭവനങ്ങളുടെ നിര്‍മാണം പുരോഗമിക്കുകയാണ്‌

TAGS: Joyalukkas |