പ്രളയബാധിതര്‍ക്ക് കൈതാങ്ങുമായി ഹ്യുണ്ടായ്

Posted on: August 28, 2019

കൊച്ചി : ഹ്യുണ്ടായ് മോട്ടര്‍ ഇന്ത്യ ലിമിറ്റഡ് പ്രളയബാധിതരായ ഉപയോക്താക്കളെ സഹായിക്കുന്നതിനായി റിലീഫ് ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു. 24 ഫ്‌ളാറ്റ് ബെഡ് ആന്‍ഡ് ടോയിംഗ് ട്രക്കുകള്‍ ഉള്‍പ്പെട്ട എമര്‍ജന്‍സി റോഡ്‌സൈഡ് അസിസ്റ്റന്റ് ടീം ഇതിന്റെ ഭാഗമായി 24 മണിക്കൂറും പ്രവര്‍ത്തിക്കും.

ടോയിംഗ് വാഹനങ്ങളുടെ സേവനം ഉറപ്പാക്കുന്നതിനായി 0124-4343937, 1800-102-4645 എന്ന ടോള്‍ ഫ്രീ നമ്പര്‍ ആക്ടീവ് ആക്കിയിട്ടുണ്ട്. കൂടാതെ ഫ്‌ളെഡ് ക്ലെയിം സെറ്റില്‍മെന്റ് എളുപ്പമാക്കുന്നതിനായി ഇന്‍ഷുറന്‍സ് കമ്പനികള്‍ സര്‍വേയേഴ്‌സിന്റെ സേവനവും ഏര്‍പ്പെടുത്തി.

വെള്ളപ്പൊക്കത്തില്‍ കേടുപാടുകള്‍ സംഭവിച്ച കാറുകളുടെ റിപ്പയറിംഗിന് പ്രത്യേക കിഴിവും ഇന്‍ഷുറന്‍സ് ക്ലെയിമിന്റെ ഡിപ്രിസിയേഷന് 50 % വരെ കിഴിവും ലഭിക്കും.

TAGS: Hyundai |