മെഴ്‌സിഡസ് ബെൻസ് ദുരിതാശ്വാസനിധിയിലേക്ക് 10 ലക്ഷം രൂപ സംഭാവന ചെയ്തു

Posted on: August 25, 2019

പൂനെ : മെഴ്‌സിഡസ് ബെൻസ് പ്രളയക്കെടുതികൾ നേരിടാൻ കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 10 ലക്ഷം രൂപ സംഭാവന ചെയ്തു. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഓഫീസിൽ നടന്ന ചടങ്ങിൽ മെഴ്‌സിഡസ് ബെൻസ് ഇന്ത്യ പ്രതിനിധികൾ ചെക്ക് കൈമാറി.

കേരളത്തിന് പുറമെ മഹരാഷ്ട്രയ്ക്ക് 28.60 ലക്ഷം രൂപയുടെയും കർണാടകത്തിന് 10 ലക്ഷം രൂപയുടെയും സഹായം മെഴ്‌സിഡസ് ബെൻസ് ഇന്ത്യ നൽകി.