മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സിയാല്‍ 10 കോടി നല്‍കി

Posted on: January 29, 2019

കൊച്ചി : പ്രളയാനന്തര കേരളത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (സിയാല്‍) 10 കോടി രൂപ സംഭാവന ചെയ്തു.

വിമാനത്തവാളത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് സിയാല്‍ മാനേജിംഗ് ഡയറക്ടര്‍ വി ജെ കുര്യന്‍ 10 കോടിയുടെ ചെക്ക് കൈമാറി. സിയാല്‍ ഡയറക്ടര്‍മാരായ മന്ത്രി വി എസ് സുനില്‍കുമാര്‍,കെ റോയ് പോള്‍, എ കെ രമണി, എം എ യൂസഫലി, എന്‍ വി ജോര്‍ജ്, ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ സുനില്‍ ചാക്കോ എന്നിവര്‍ പങ്കെടുത്തു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സിയാലിന്റെ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളമായി 2.90 കോടി രൂപ നേരത്തെ മുഖ്യമന്ത്രിക്ക് നല്‍കിയിരുന്നു.

കഴിഞ്ഞ വര്‍ഷം ഓഖി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി അഞ്ചു കോടി രൂപയും അതിന് മുന്‍വര്‍ഷം സംസ്ഥാന ശുചിത്വ മിഷന് നാലു കോടി രൂപയും സിയാല്‍ നല്‍കിയിരുന്നു.