എസ് ബി ടി ക്ക് 241 കോടി അറ്റാദായം

Posted on: November 6, 2013

State-bank-of-travancore-lo

നടപ്പുധനകാര്യവർഷം ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള ആറുമാസക്കാലത്ത് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ 241 കോടി രൂപ അറ്റാദായം നേടി. മുൻവർഷം ഇതേകാലയളവിൽ 317 കോടിയായിരുന്നു അറ്റാദായം. ഒന്നും രണ്ടും ക്വാർട്ടറുകളിൽ 1182 കോടി രൂപ പലിശവരുമാനം നേടി. നിഷ്‌ക്രിയ ആസ്തി 1.74 ശതമാനത്തിൽ നിന്ന് 2.07 ശതമാനമായി.

എസ് ബി ടി യുടെ മൊത്തം ബിസിനസ് 19.28 ശതമാനം വർധിച്ച് 1,58,832 കോടിയായി. നിക്ഷേപങ്ങൾ 21.44 ശതമാനം വളർച്ചയോടെ 91,505 കോടിയിലെത്തി.വായ്പകൾ 16.46 ശതമാനം വർധിച്ച് 67,327 കോടിയായി. പ്രവാസി നിക്ഷേപം 23,143 കോടിയായി.

എസ് ബി ടി യുടെ ശാഖകൾ 1022 ആയി. എടിഎമ്മുകൾ 1006 ആയി വർധിച്ചു. മൊബൈൽ ബാങ്കിംഗ് രജിസ്‌ട്രേഷൻ 1.54 ലക്ഷമായി. ഇന്റർനെറ്റ് ബാങ്കിംഗ് അക്കൗണ്ടുകൾ 6.46 ലക്ഷമായി.