ഹൈബ്രിഡ് വിന്‍ഡ് ഫാം എസ്ഒവി നിര്‍മിക്കാന്‍ കൊച്ചിഷിപ്യാഡിനു കരാര്‍

Posted on: February 1, 2024

കൊച്ചി : യൂറോപ്യന്‍ കമ്പനിക്കായി പുതുതലമുറ ഹൈബ്രിഡ് വിന്‍ഡ് ഫാം സര്‍വീസ് ഓപ്പറേഷന്‍ വെസല്‍ (എസ്ഒവി) നിര്‍മിക്കാന്‍ കൊച്ചി ഷിപ്യാഡിനു കരാര്‍. കടുത്ത രാജ്യാന്തര മത്സരം അതിജീവിച്ചാണു ഷിപ്യാഡ് കരാര്‍ നേടിയത്.

ഒരു കപ്പല്‍ നിര്‍മിക്കാനാണു കരാറെങ്കിലും ആവശ്യമെങ്കില്‍ ഒരെണ്ണം കൂടി നിര്‍മിക്കാനുള്ള വ്യവസ്ഥ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുറങ്കടലിലെ കാറ്റാടിപ്പാടങ്ങളിലാണ് എസ്ഒവി ഉപയോഗിക്കുന്നത്. കപ്പല്‍ നോര്‍വേയിലെ വാര്‍ഡ് എഎസാണു ഡിസൈന്‍ ചെയ്തത്.