എയർഇന്ത്യ 100 പൈലറ്റുമാരെ നിയമിക്കാൻ ഒരുങ്ങുന്നു

Posted on: February 21, 2015

Air-India-Airbus-Flight-big

മുംബൈ : എയർ ഇന്ത്യ 100 എയർബസ് വിമാനങ്ങൾക്കായി കോ പൈലറ്റുമാരെ നിയമിക്കാൻ ഒരുങ്ങുന്നു. ഫ്‌ലൈറ്റ് കാൻസലേഷനും സർവീസ് വൈകുന്നതും സംബന്ധിച്ച പരാതികൾ വർധിച്ച സാഹചര്യത്തിലാണ് പുതിയ നീക്കം.

സർക്കാർ നടപടിക്രമങ്ങളും മാനേജ്‌മെന്റിന്റെ കെടുകാര്യസ്ഥതയും എയർഇന്ത്യയുടെ പ്രവർത്തനമികവിന് പലപ്പോഴും തിരിച്ചടിയായി. ജനുവരിയിൽ 52 ശതമാനം ഫ്‌ലൈറ്റുകൾ ഓപറേറ്റ് ചെയ്യാനെ എയർഇന്ത്യയ്ക്ക് കഴിഞ്ഞു. കഴിഞ്ഞ മാസം 800 കാബിൻ ക്രൂ ഒഴിവുകളിലേക്ക് എയർ ഇന്ത്യ അപേക്ഷ ക്ഷണിച്ചിരുന്നു.