ആദായ നികുതി വകുപ്പിന്റെ ടിന്‍ 2.0 പ്ലാറ്റ്‌ഫോമില്‍ പേയ്‌മെന്റ് ഗേറ്റ്വേ അവതരിപ്പിക്കുന്ന ആദ്യ ബാങ്കായി ഫെഡറല്‍ ബാങ്ക്

Posted on: August 4, 2022

ആദായ നികുതി വകുപ്പിന്റെ ടിന്‍ 2.0 പ്ലാറ്റ്‌ഫോമില്‍ ഇനി പേമെന്റ് ഗേറ്റ്വേ വഴിയും പണമടയ്ക്കാം. ഫെഡറല്‍ ബാങ്കിന്റെ പേമെന്റ് ഗേറ്റ്വേ സംവിധാനമാണ് ലഭ്യമാക്കിയിരിക്കുന്നത്. ഇതോടെ, ജൂലൈ ഒന്നു മുതല്‍ സജീവമായ ടിന്‍ 2.0 പ്ലാറ്റ്‌ഫോമില്‍ പേമെന്റ് ഗേറ്റ്വേ ഉള്‍പ്പെടുത്തുന്ന ആദ്യ ബാങ്കായി ഫെഡറല്‍ ബാങ്ക്.

പേമെന്റ് ഗേറ്റ്വേ സംവിധാനം നിലവില്‍ വന്നതോടെ നികുതിയടക്കല്‍ വേഗത്തിലും എളുപ്പത്തിലുമാവും. ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡുകള്‍, യുപിഐ, എന്‍ഇഎഫ്ടി/ ആര്‍ടിജിഎസ്, ഇന്റര്‍നെറ്റ് ബാങ്കിംഗ് തുടങ്ങിയ സംവിധാനങ്ങള്‍ മുഖേന നികുതി ഇടപാടുകള്‍ നടത്താവുന്നതാണ് .

ഇടപാടുകള്‍ സൗകര്യപ്രദവും മികച്ച അനുഭവവുമാക്കുന്നതിന് ഡിജിറ്റല്‍ സാധ്യതകള്‍ ആഴത്തില്‍ ഉപയോഗപ്പെടുത്തി വരികയാണ് ഫെഡറല്‍ ബാങ്ക്. ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് കൂടുതല്‍ സൗകര്യമൊരുങ്ങുന്നതോടെ നികുതി അടവുകള്‍ ഏറ്റവും സൗകര്യപ്രദമായി നടത്താന്‍ ഡിജിറ്റല്‍ തലമുറയ്ക്ക് സാധ്യമാകും. ഫെഡറല്‍ ബാങ്ക് ഗ്രൂപ്പ് പ്രസിഡന്റും ഹോള്‍സെയില്‍ വിഭാഗം മേധാവിയുമായ ഹര്‍ഷ് ദുഗര്‍ പറഞ്ഞു.

TAGS: Federal Bank |