രാജ്യാന്തര വിമാന സർവീസുകൾ വൈകിയേക്കും

Posted on: November 29, 2021

ന്യൂഡല്‍ഹി : ഒമികോണ്‍ ഭീഷണിയുടെ പശ്ചാത്തലത്തില്‍ രാജ്യാന്തര വിമാനസര്‍വീസ് പുനരാരംഭിക്കാനുള്ള തീരുമാനം പുനഃപരിശോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍.

അടുത്തമാസം 15 മുതല്‍ ഇന്ത്യയില്‍ നിന്നുള്ള വിമാനസര്‍വീസ് പുനരാരംഭിക്കുമെന്നായിരുന്നു കേന്ദ്ര വ്യോമയാന മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നത്. കോവിഡ് വൈറസിന്റെ ദക്ഷിണാഫ്രിക്കന്‍ വകഭേദമായ
ഒമികാണ്‍ വ്യാപനം രൂക്ഷമായതോടെ പലരാജ്യങ്ങളും യാത്രാനിയന്ത്രണം ഏര്‍പ്പെടുത്തിയിരു
ന്നു. ഇതേത്തുടര്‍ന്നാണ് തീരുമാനം പുനഃപരിശോധിക്കാന്‍ കേന്ദ്രം ഒരുങ്ങുന്നത്.

ഒമികോണ്‍ സ്ഥിരീകരിച്ച രാജ്യങ്ങളില്‍നിന്നുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി മുഖ്യ മന്ത്രി അരവിന്ദ് കെജ്രിവാള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തയച്ചിരുന്നു.