ഫ്‌ളിപ്കാർട്ട് ഒരു ലക്ഷത്തിൽപ്പരം വിതരണ പങ്കാളികളെ ലക്ഷ്യമിടുന്നു

Posted on: September 14, 2021

കൊച്ചി ; ബിഗ് ബില്യണ്‍ ഡേയ്‌സിനു മുന്നോടിയായി ഫിപ്കാര്‍ട്ട് ‘കിരാന വിതരണ പദ്ധതി’ ശക്തിപ്പെടുത്തുന്നു. രാജ്യമെങ്ങുമുള്ള ഒരു ലക്ഷത്തിലധികം പ്രാദേശിക, പൊതുവ്യാപാര സ്ഥാപനങ്ങളെ വിതരണ പങ്കാളികളാക്കാനാണ് ഫിപ്കാര്‍ട്ട് ലക്ഷ്യമിടുന്നത്.

ബിഗ് ബില്യണ്‍ ഡേയ്‌സിന്റ സമയത്ത് ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ വേഗത്തിലുള്ളതും സൗകര്യപ്രദവുമായ വിതരണ അനുഭവം സമ്മാനിക്കുന്നതില്‍ കൂടുതല്‍ കിരാന സ്റ്റോറുകള്‍ നിര്‍ണായക പങ്കുവഹിക്കും.

TAGS: Flipkart |