ബൈജൂസ് അമേരിക്കന്‍ സ്റ്റാര്‍ട്ടപ്പായ എപികിനെ ഏറ്റെടുത്തു

Posted on: July 22, 2021

മുംബൈ : ബൈജൂസ് അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വായനാ-പ്ലാറ്റ്‌ഫോം സ്റ്റാര്‍ട്ടപ്പായ’എപികി’നെ ഏറ്റെടുത്തു. ഇന്ത്യന്‍ വിപണിക്കു പുറത്തേക്ക് വിദ്യാഭ്യാസ സേവനങ്ങള്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഏറ്റെടുക്കല്‍. ഇടപാടു സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല. ഏകദേശം 50 കോടി ഡോളറിന്റ 8,700 കോടിയോളം രൂപ ഇടപാടാണിതെന്നാണ് വിവരം.

ലോകത്തെ 250 മുന്‍നിര പബ്ലിഷര്‍മാരുടെ ഉന്നത നിലവാരത്തിലുള്ള 40,000 പുസ്തകങ്ങളുടെ ശേഖരമാണ് ‘എപികി’നുള്ളത്. ഭാവി തലമുറയ്ക്ക് വായനയില്‍ പ്രചോദനമാകും ‘എപിക് എന്നും അവര്‍ക്ക് ജീവിതകാലം മുഴുവന്‍ പഠനാനുഭവം പകരാന്‍ വഴിയൊരുക്കുകയാണ് ഏറ്റെടുക്കലിലൂടെ ലക്ഷ്യമിടുന്നതെന്നും ‘ബൈജൂസ്’ ചീഫ് സ്ട്രറ്റര്‍ജി ഓഫീസര്‍ അനിത കിഷോര്‍ പറഞ്ഞു.

വടക്കേ അമേരിക്കയെ മേഖലയിലെ പ്രധാന വിപണികളിലൊന്നായി കണ്ട് 100 കോടി ഡോളര്‍ (7,500 കോടി രൂപ) നിക്ഷേപിക്കാന്‍ പദ്ധതിയിടുന്നതായി ”ബൈജൂസ്’ നേരത്തെ സൂചിപ്പിച്ചിരുന്നു. അമേരിക്കയില്‍ ‘ബൈജൂസി’ന്റ രണ്ടാമത്തെ ഏറ്റെടുക്കലാണിപ്പോഴത്തത്. 2019-ല്‍ വിദ്യാഭ്യാസ ഗെയിമുകള്‍ തയ്യാറാക്കുന്ന ഒസ്മായെ 12 കോടി ഡോളറിന് (860 കോടിരൂപ) ബൈജൂസ് ഏറ്റെടുത്തിരുന്നു.

അമേരിക്കന്‍ വിപണിയില്‍ വലിയ സാന്നിധ്യമുള്ള കോഡിംഗ് സ്റ്റാര്‍ട്ടപ്പായ വൈറ്റ്ഹാറ്റ് ജൂനിയറിനെയും കഴിഞ്ഞ വര്‍ഷം സ്വന്തമാക്കി. ‘ബൈജൂസി’ന്റ മൂല്യം ഫിന്‍ടെക് കമ്പനിയായ പേടിഎമ്മിനെയും മറികടന്ന് അടുത്തിടെ 1,650 കോടി ഡോളറില്‍ (1.23 ലക്ഷം കോടി രൂപ) എത്തിയിട്ടുണ്ട്.

 

TAGS: BYJU’s |