സ്‌നാപ്ഡീലിന് 600 % വളർച്ച

Posted on: January 2, 2015

Snapdeal-Kunal-Bahl-new-Big

ഇ-കൊമേഴ്‌സ് പോർട്ടലായ സ്‌നാപ്ഡീൽ 2014 ൽ 600 ശതമാനം വളർച്ച നേടിയതായി സിഇഒ കുനാൽ ബാഹൽ. ബിസിനസിന്റെ 65 ശതമാനം മൊബൈൽ വഴിയാണ് ലഭിക്കുന്നത്. കഴിഞ്ഞ വർഷം ഇന്ത്യയിൽ ഇന്റർനെറ്റിൽ ഏറ്റവും കൂടുതൽ സേർച്ച് ചെയ്യപ്പെട്ട അഞ്ച് കമ്പനികളിലൊന്നാണ് സ്‌നാപ്ഡീൽ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സർക്കാർ പിന്തുണയുണ്ടെങ്കിൽ ഇ-കൊമേഴ്‌സ് കമ്പനികൾക്ക് കൂടുതൽ വളരാനാകും. അഞ്ഞൂറിലേറെ വിഭാഗങ്ങളിലായി 50 ലക്ഷം ഉത്പന്നങ്ങളും 50,000 ലേറെ വില്പനക്കാരുമാണ് ഇപ്പോൾ സ്‌നാപ്ഡീലിനുള്ളത്. 10 ലക്ഷം ഓൺലൈൻ സംരംഭകരെ സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്നും കുനാൽ ബാഹൽ കൂട്ടിച്ചേർത്തു.