ഫ്‌ളിപ്കാർട്ട് വിദേശവിപണികളിൽ ഇനീഷ്യൽ പബ്ലിക് ഓഫറിന് ഒരുങ്ങുന്നു

Posted on: September 19, 2020

ബംഗലുരു : ഇ-കൊമേഴ്‌സ് കമ്പനിയായ ഫ്‌ളിപ്കാർട്ട് അടുത്ത വർഷം വിദേശവിപണികളിൽ ഇനീഷ്യൽ പബ്ലിക് ഓഫറിന് ഒരുങ്ങുന്നു. ഇഷ്യുവിലൂടെ 5000 കോടി ഡോളർ സമാഹരിക്കുകയാണ് ഫ്‌ളിപ്കാർട്ടിന്റെ ലക്ഷ്യം. ഇനീഷ്യൽ പബ്ലിക് ഓഫറിനായി യുഎസ്, സിംഗപ്പൂർ വിപണികളാണ് പരിഗണിക്കുന്നത്. വാൾമാർട്ടിന്റെ നിയന്ത്രണത്തിലുള്ള കമ്പനിയായതിനാൽ നാസ്ഡാക്കിൽ ലിസ്റ്റ് ചെയ്യാനും സാധ്യതയുണ്ട്.

ഫ്‌ളിപ്കാർട്ടിന് 50 ബില്യൺ ഡോളർ (3,75 ലക്ഷം കോടി രൂപ) ആണ് മൂല്യം കണക്കാക്കിയിട്ടുള്ളത്. വികസനപ്രവർത്തനങ്ങൾക്ക് പണം കണ്ടെത്താൻ വേണ്ടിയാണ് പ്രാഥമിക ഓഹരിവില്പന. റിലയൻസിന്റെ ജിയോമാർട്ടും ആമസോണും ഉയർത്തുന്ന വെല്ലുവിളികൾ നേരിടാൻ വൻ വികസനപദ്ധതികൾക്കാണ് ഫ്‌ളിപ്കാർട്ട് തയാറെടുക്കുന്നത്.