എയര്‍ ഇന്ത്യ ലേലം ഓഗസ്റ്റ് 31 വരെ നീട്ടി

Posted on: June 29, 2020

ന്യൂഡല്‍ഹി : കോവിഡ് സാഹചര്യം പരിഗണിച്ച് എയര്‍ ഇന്ത്യയുടെ വില്‍പനയ്ക്കുള്ള മൂല്യപത്രം സമര്‍പ്പിക്കാനുള്ള അവസാന തീയതി കേന്ദ്ര സര്‍ക്കാര്‍ ഓഗസ്റ്റ് 31 വരെ നീട്ടി.

വിറ്റഴിക്കല്‍ നടപടികള്‍ക്ക് തുടക്കമിട്ട ജനുവരിയില്‍ ഡിപാര്‍ട്‌മെന്റ് ഓഫ് ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് പബ്ലിക് അസറ്റ് മാനേജ്‌മെന്റ് പുറപ്പെടുവിച്ച താത്പര്യപത്ര പ്രകാരം മൂല്യപത്രം നല്‍കാനുള്ള അവസാന തീയതി മാര്‍ച്ച് 17 ആയിരുന്നു. പിന്നീട് ഇത് ഏപ്രില്‍ 30, ജൂണ്‍ 30 എന്നിങ്ങനെ നീട്ടി. കോവിഡ് സാമ്പത്തിക പ്രതിസന്ധി തുടരുന്ന സാഹചര്യത്തിലാണ് 2 മാസം കൂടി നീട്ടി താത്പര്യപത്രം പരിഷ്‌കരിച്ചത്.

TAGS: Air India |