വോൾട്ടാസ് ഗുജറാത്തിൽ 1000 കോടി മുതൽമുടക്കുന്നു

Posted on: February 2, 2020

മുംബൈ : വോൾട്ടാസ് ഗുജറാത്തിലെ സനന്ദിൽ 1000 കോടി രൂപ മുതൽമുടക്കി ഗൃഹോപകരണ നിർമാണ ഫാക്ടറി സ്ഥാപിക്കുന്നു. യൂറോപ്യൻ കമ്പനിയായ ആർക്കലിക്കുമായി ചേർന്നാണ് പുതിയ ഫാക്ടറി ആരംഭിക്കുന്നത്. വോൾട്ട്‌ബെകോ എന്ന പുതിയ കമ്പനി ഫാക്ടറിക്കായി 60 ഏക്കർ സ്ഥലം വാങ്ങിക്കഴിഞ്ഞു. വാഷിംഗ് മെഷീൻ, റെഫ്രിജറേറ്റർ തുടങ്ങിയ ഗൃഹോപകരണങ്ങളായിരിക്കും സനന്ദിലെ പ്ലാന്റിൽ നിർമ്മിക്കുന്നത്.

ഗൃഹോപകരണ വിപണിയിൽ 2025 ടെ 10 ശതമാനം വിപണിവിഹിതം നേടുകയാണ് വോൾട്ടാസിന്റെ ലക്ഷ്യം. സനന്ദിൽ നിന്നുള്ള ഉത്പാദനം 2025 ൽ 25 ലക്ഷം യൂണിറ്റായി വർധിപ്പിക്കും.

ഇന്ത്യൻ വിപണിക്ക് അനുയോജ്യമായ ഗൃഹോപകരണങ്ങൾ മിതമായ വിലയിൽ നിർമ്മിക്കുകയാണ് ലക്ഷ്യമെന്ന് വോൾട്ടാസ് ചെയർമാൻ നോയൽ ടാറ്റാ പറഞ്ഞു. കേന്ദ്രസർക്കാരിന്റെ മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ഗുണനിലവാരമുള്ള ഗൃഹോപകരണങ്ങൾ നിർമ്മിക്കാനാണ് വിദേശ കമ്പനിയുമായി സഹകരിച്ച് ഗുജറാത്തിൽ ഫാക്ടറി തുറക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.