വോള്‍ട്ടാസിന് ഏപ്രിലില്‍ മൂന്നക്ക വളര്‍ച്ച

Posted on: May 28, 2022

കൊച്ചി : ടാറ്റയില്‍ നിന്നുള്ള മുന്‍നിര എസി ബ്രാന്‍ഡായ വോള്‍ട്ടാസ് ലിമിറ്റഡ് ഏപ്രിലില്‍ മൂന്നക്ക വളര്‍ച്ച നേടി. കനത്ത വേനലില്‍ കൂളിംഗ് ഉത്പന്നങ്ങള്‍ക്കുള്ള അധിക ഡിമാന്‍ഡ് മുന്‍നിര്‍ത്തി റിക്കാര്‍ഡുകള്‍ ഭേദിച്ചായിരുന്നു വില്പ്പനയിലെ വര്‍ദ്ധന.

ഒരു ദശകത്തില്‍ അധികമായി മുറികളുടെ എയര്‍ കണ്ടീഷണറുകളുടെ വിഭാഗത്തില്‍ വിപണിയിലെ ഒന്നാംസ്ഥാനത്താണ് വോള്‍ട്ടാസ്. ഈ സാമ്പത്തികവര്‍ഷത്തില്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ ഏറ്റവും അടുത്ത എതിരാളിയേക്കാള്‍ 640 ബിപിഎസ് അധിക വില്പ്പന നടത്താന്‍ സാധിച്ചു. 2023-ലെ ബിസിനസ് ലക്ഷ്യങ്ങള്‍ നേടാനുള്ള മുന്നേറ്റത്തിലാണ് ബ്രാന്‍ഡ്.

20222 ഏപ്രിലില്‍ മുമ്പുണ്ടാകാത്ത രീതിയിലുള്ള വളര്‍ച്ച നേടാന്‍ സാധിച്ചുവെന്ന് വോള്‍ട്ടാസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ പ്രദീപ് ബക്ഷി പറഞ്ഞു. എണ്ണത്തിന്റെ കാര്യത്തില്‍ റൂം എസി ബിസിനസ് 170 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. കൂളിംഗ് ഉത്പന്നങ്ങളുടെ കാര്യത്തില്‍ 160 ശതമാനം വളര്‍ച്ചയും ഹോം അപ്ലയന്‍സുകളുടെ കാര്യത്തില്‍ 75 ശതമാനം വളര്‍ച്ചയും നേടി. ഏപ്രിലില്‍ കൊമേഴ്‌സ്യ റഫ്രിജറേഷന്‍ രംഗത്ത് 125 ശതമാനം വളര്‍ച്ച നേടാന്‍ സാധിച്ചു.

വളര്‍ന്നുവരുന്ന ഡിമാന്‍ഡിന് അനുസരിച്ച് 2023 സാമ്പത്തികവര്‍ഷത്തില്‍ ബിസിനസ് ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു.

രാജ്യത്തെങ്ങുമായി 24,000 ഉപയോക്തൃ ടച്ച്‌പോയിന്റുകളും വിപുലമായ എക്‌സ്‌ക്ലൂസീവ് ബ്രാന്‍ഡ് ഔട്ട്‌ലെറ്റുകളുടെ ശൃംഖലയും വോള്‍ട്ടാസിനുണ്ട്. 2023 സാമ്പത്തികവര്‍ഷത്തിന്റെ അവസാനത്തോടെ കൂടുത ബ്രാന്‍ഡ് ഷോപ്പുകളും എക്‌സ്പീരിയന്‍സ് സോണുകളും ആരംഭിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.

 

TAGS: Voltas |