ഫ്‌ലിപ്കാർട്ട് 1.5 ബില്യൺ ഡോളർ സമാഹരിക്കാൻ ഒരുങ്ങുന്നു

Posted on: November 10, 2014

Flipcart-B

ഫ്‌ലിപ്കാർട്ട് വികസനത്തിന്റെ ഭാഗമായി 1.5 ബില്യൺ ഡോളർ (9,150 കോടി രൂപ) മൂലധനസമാഹരണത്തിന് ഒരുങ്ങുന്നു. 2015 ജനുവരി മുതൽ മൂലധനസമാഹരണം തുടങ്ങും. ഇതിനായി അനുയോജ്യരായ നിക്ഷേപകരെ പരിഗണിച്ചുവരികയാണ്. ബംഗലുരു ആസ്ഥാനമായുള്ള കമ്പനി ഉത്പന്ന നിര വിപുലപ്പെടുത്തുന്നതിനും ഏറ്റെടുക്കലുകൾക്കുമാണ് മുൻഗണന നൽകുന്നത്. ഈ വർഷം 1.2 ബില്യൺ ഡോളർ സമാഹരിച്ചിരുന്നു.

നാല് ബില്യൺ ഡോളറാണ് ഫ്‌ലിപ്കാർട്ടിന്റെ ഈ വർഷത്തെ ഇന്റേണൽ ബിസിനസ് ടാർജറ്റ്. ഡിസ്‌ക്കൗണ്ടുകൾക്കും പ്രമോഷനും വേണ്ടി പ്രതിമാസം 70 കോടി രൂപയാണ് ഫ്‌ലിപ്കാർട്ട് ചെലവഴിക്കുന്നത്. പ്രതിമാസം 50 ലക്ഷം ഷിപ്പുമെന്റ് നടത്തുമ്പോൾ ഒക്ടോബറിൽ മാത്രം 80 ലക്ഷം ഉത്പന്നങ്ങളാണ് ഫ്‌ലിപ്കാർട്ട് ഉപഭോക്താക്കൾക്ക് അയച്ചത്.

മിന്ത്രയുടെ ഏറ്റെടുക്കൽ ഫാഷൻ മേഖലയിൽ കമ്പനിക്ക് ഈ രംഗത്ത് മേൽക്കൈ നേടാൻ സഹായകമായി. ഫർണിച്ചർ, പാക്കേജഡ് ഫുഡ് തുടങ്ങിയ വിഭാഗങ്ങളും വൈകാതെ അവതരിപ്പിക്കും. ഡെലിവറി നെറ്റ് വർക്ക് നിലവിലുള്ള 300 ൽ നിന്ന് വർധിപ്പിക്കാനും ഫ്‌ലിപ്കാർട്ട് ലക്ഷ്യമിടുന്നു.