ഫ്‌ളിപ്കാർട്ട് ഐപിഒ വരുന്നു ; ലിസ്റ്റിംഗ് 2022 ൽ അമേരിക്കയിൽ

Posted on: June 25, 2019

ബംഗലുരു : ഓൺലൈൻ വ്യാപാര സ്ഥാപനമായ ഫ്‌ളിപ്കാർട്ടിന്റെ ഓഹരികൾ ന്യൂയോർക്ക് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിൽ ലിസ്റ്റ് ചെയ്യും. 2022 ൽ ഇനീഷ്യൽ പബ്ലിക് ഓഫർ ഉണ്ടാകുമെന്ന് ഗ്രൂപ്പ് സിഇഒ കല്യാൺ കൃഷ്ണമൂർത്തി കമ്പനിയിലെ ഉയർന്ന ജീവനക്കാരെ അറിയിച്ചു. ഐപിഒ ക്കു മുന്നോടിയായി കമ്പനിയുടെ ലാഭക്ഷമത വർധിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഫ്‌ളിപ്കാർട്ടിന്റെ 77 ശതമാനം ഓഹരികൾ വാൾമാർട്ടിന്റെ നിയന്ത്രണത്തിലാണ്. അമേരിക്കയിൽ ഐപിഒ നടത്തിയാൽ വാൾമാർട്ടിനും മറ്റു നിക്ഷേപകർക്കും ഓഹരികളുടെ കൈമാറ്റം എളുപ്പമാകും. ഇതിനിടെ ഫ്‌ളിപ്കാർട്ടിന്റെ സഹ സ്ഥാപകൻ ബിന്നി ബൻസാൽ കമ്പനിയിലെ 5.39 ലക്ഷം ഓഹരികൾ വാൾമാർട്ടിന് വിറ്റു. 7.64 കോടി ഡോളറിന്റേതാണ് ഇടപാട്.

TAGS: Flipkart |