ജി എസ് ടി കൗൺസിൽ യോഗം ഇന്ന്

Posted on: June 21, 2019

ന്യൂഡൽഹി : ജി എസ് ടി കൗൺസിലിന്റെ നിർണായക യോഗം ഇന്ന് ചേരും. പുതിയ സർക്കാർ അധികാരമേറ്റ ശേഷമുള്ള ആദ്യ യോഗത്തിൽ ധനമന്ത്രി നിർമ്മല സീതാരാമൻ അധ്യക്ഷത വഹിക്കും. ജൂലൈ അഞ്ചിന് കേന്ദ്ര ബജറ്റ് അവതരിപ്പിക്കാനിരിക്കെ ചേരുന്ന ജി എസ് ടി കൗൺസിൽ യോഗമാണെന്ന പ്രാധാന്യവുമുണ്ട്.

ലോട്ടറിക്കുള്ള നികുതി നിരക്ക് സംബന്ധിച്ച ഉപസമിതി റിപ്പോർട്ട് യോഗം ചർച്ച ചെയ്യും. സർക്കാർ, സ്വകാര്യ ലോട്ടറികൾക്ക് 28 ശതമാനം നികുതി സ്വീകാര്യമാണെന്നാണ് കേരളത്തിന്റെ നിലപാട്. ഇലക്ട്രിക് വാഹനങ്ങളുടെ നികുതി നിരക്ക് കുറയ്ക്കുന്നതടക്കമുള്ള നിർദേശങ്ങളും കൗൺസിലിന്റെ പരിഗണിച്ചേക്കും. ഫാസ് ടാഗ്, ജി എസ് ടി റീഫണ്ട് തുടങ്ങി നിരവധി കാര്യങ്ങൾ ഇന്നത്തെ യോഗത്തിൽ ചർച്ച ചെയ്യും.

TAGS: GST Council |