ഫ്‌ളിപ്കാർട്ടിൽ 8400 കോടി നിക്ഷേപിക്കാൻ വാൾമാർട്ട് ഒരുങ്ങുന്നു

Posted on: June 15, 2019

ന്യൂഡൽഹി : ഫ്‌ളിപ്കാർട്ടിനെ ഏറ്റെടുത്ത വാൾമാർട്ട് 8400 കോടി രൂപ കൂടി നിക്ഷേപിക്കാനൊരുങ്ങുന്നു. വാൾമാർട്ടിന്റെ കരുതൽധനത്തിൽ നിന്നാണ് പണം നിക്ഷേപിക്കുന്നത്. ആമസോണിൽ നിന്നുള്ള വെല്ലുവിളി നേരിടാനാണ് പുതിയ നിക്ഷേപം. ആമസോൺ അടുത്തയിടെ ഇന്ത്യൻ സംരംഭത്തിൽ 2,800 കോടി രൂപ മുതൽമുടക്കിയിരുന്നു.

യുഎസിന് പുറത്തെ വിവിധ സംരംഭങ്ങളിലായി 270 കോടി ഡോളറിന്റെ കരുതൽധനം വാൾമാർട്ടിനുണ്ട്. ഈ തുക യുഎസിലേക്ക് കൊണ്ടുപോയാൽ വൻനികുതി നൽകേണ്ടി വരും. ഈ ബാധ്യത ഒഴിവാക്കാൻ കൂടിയാണ് ഫ്‌ളിപ്കാർട്ടിന്റെ വികസനത്തിന് പണം മുടക്കുന്നത്.

TAGS: Flipkart |