റെയിൽവേയിൽ വിദേശനിക്ഷേപത്തിനു നീക്കം

Posted on: September 18, 2013

Indian-Railwayറെയിൽവേ രംഗത്ത് വിദേശനിക്ഷേപം അനുവദിക്കാൻ ഗവൺമെന്റ് നീക്കം.
റെയിൽവേയുടെ നവീകരണത്തിനും വികസനത്തിനും വൻതോതിൽ മൂലധനനിക്ഷേപം വേണ്ടിവരുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം.

തുറമുഖങ്ങളെയും ഖനികളെയും വ്യവസായഹബുകളെയും ബന്ധിപ്പിക്കുന്ന റെയിൽവേ ലൈനുകളിലാണ് തുടക്കത്തിൽ വിദേശനിക്ഷേപം അനുവദിക്കുക. ഇപ്പോൾ വിദേശനിക്ഷേപം അനുവദിക്കാത്ത മേഖലകളുടെ പട്ടികയിലാണ് റെയിൽവേ. റെയിൽവേയുടെ പാസഞ്ചർ വിഭാഗം 25,000 കോടി രൂപ നഷ്ടത്തിലാണെന്ന് അടുത്തയിടെ റെയിൽവേ മന്ത്രി കോട്ടല ജയ സൂര്യ പ്രകാശ റെഡി രാജ്യസഭയിൽ വെളിപ്പെടുത്തിയിരുന്നു.