എയർ ഇന്ത്യയ്ക്ക് 6,000 കോടിയുടെ കേന്ദ്രപാക്കേജ്

Posted on: October 20, 2014

Air-India-Hub-big

ടേൺഎറൗണ്ട് പ്ലാനിന്റെ ഭാഗമായി എയർഇന്ത്യയ്ക്ക് 6,000 കോടി രൂപയുടെ കേന്ദ്രപാക്കേജ്. 3000 കോടി രൂപ സർക്കാർ നൽകിക്കഴിഞ്ഞു. ശേഷിക്കുന്ന 3,000 കോടി രൂപ നടപ്പുധനകാര്യവർഷം അവസാനത്തോടെ നൽകുമെന്ന് സിവിൽ വ്യോമയാന സെക്രട്ടറി വി. സോമസുന്ദരം പറഞ്ഞു. കടക്കെണിയിൽ പെട്ട എയർഇന്ത്യയ്ക്ക് നേരത്തെ 30,000 കോടിയുടെ ബെയിൽഔട്ട് പാക്കേജ് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരുന്നു.

ലാഭകരമല്ലാത്ത റൂട്ടുകളും നഷ്ടം വരുത്തുന്ന സർവീസുകളുമാണ് എയർഇന്ത്യയെ തകർച്ചയുടെ വക്കിലെത്തിച്ചത്. രണ്ടര വർഷമായി നഷ്ടം കുറച്ചുകൊണ്ടുവരാനുള്ള തീവ്രശ്രമത്തിലാണ് എയർഇന്ത്യ. 2015 ഓടെ ലാഭത്തിൽ എത്തിക്കാമെന്നാണ് കേന്ദ്രസർക്കാരിന്റെ കണക്കുകൂട്ടൽ. എയർ ഇന്ത്യ സ്റ്റാർ അലയൻസിന്റെ ഭാഗമായതോടെ വരുമാനത്തിൽ 4-5 ശതമാനം വർധനയുണ്ടായതായി കേന്ദ്രവ്യോമയാന മന്ത്രി അശോക് ഗജപതിരാജു വെളിപ്പെടുത്തിയിരുന്നു.