വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന 19 ഉത്പന്നങ്ങളുടെ തീരുവ കൂട്ടി

Posted on: September 27, 2018

ന്യൂഡൽഹി : വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന എയർകണ്ടീഷണർ, റെഫ്രിജറേറ്റർ, വാഷിംഗ്‌മെഷീൻ തുടങ്ങിയ 19 ഉത്പന്നങ്ങളുടെ തീരുവ കൂട്ടി. വർധന ഇന്നലെ അർധരാത്രി മുതൽ പ്രാബല്യത്തിൽ വന്നു. കറന്റ് അക്കൗണ്ട് കമ്മി വർധിക്കുന്ന സാഹചര്യത്തിലാണ് ഈ നടപടി. രൂപയുടെ മൂല്യത്തിൽ ഈ വർഷം 12 ശതമാനത്തിൽ അധികം ഇടിവുണ്ടായതും തീരുവ ഉയർത്താൻ ധനമന്ത്രാലയത്തെ നിർബന്ധിതമാക്കി.

വിമാന ഇന്ധനമായ എടിഎഫിന്റെ ഫ് (ഏവിയേഷൻ ടർബൈൻ ഫ്യൂവൽ) ഇറക്കുമതി തീരുവ അഞ്ച് ശതമാനം വർധിപ്പിച്ചു. എടിഎഫിന്റെ നിരക്ക് വർധന വിമാനയാത്രാ നിരക്ക് ഉയരാനിടയാക്കും.

വിദേശ നിർമ്മിത എയർകണ്ടീഷണറുകൾ, റെഫ്രിജറേറ്ററുകൾ, പത്ത് കിലോഗ്രാമിൽ താഴെയുള്ള വാഷിംഗ് മെഷീനുകൾ തുടങ്ങിയവയുടെ ഇറക്കുമതി തീരുവ 20 ശതമാനമായി വർധിപ്പിച്ചു. കൺസ്യൂമർ ഉപകരണങ്ങൾ, സ്പീക്കറുകൾ, ട്രാവൽ ബാഗുകൾ, കിച്ചൺവെയർ, പാദരക്ഷകൾ തുടങ്ങിയവയുടെയും തീരുവ കൂട്ടിയിട്ടുണ്ട്.

TAGS: Home Appliances |