ഫ്‌ലിപ്കാർട്ടിന് സ്വന്തം ഹോംഅപ്ലയൻസസ് – പേഴ്‌സണൽകെയർ ബ്രാൻഡ്

Posted on: September 9, 2014

Flipcart-B

ഓൺലൈൻ സ്‌റ്റോറായ ഫ്‌ലിപ്കാർട്ട് സിട്രോൺ ബ്രാൻഡിൽ ഹോംഅപ്ലയൻസസ്, പേഴ്‌സണൽ ഹെൽത്ത്‌കെയർ ഉത്പന്നങ്ങൾ അവതരിപ്പിച്ചു.

ഇലക്ട്രിക് കെറ്റിലുകൾ, സാൻഡ് വിച്ച് മേക്കർ, ഹാൻഡ് ബ്ലെൻഡർ, പോപ് അപ് ടോസ്‌റ്റേഴ്‌സ് എന്നിവയും പേഴ്‌സണൽ ഹെൽത്ത്‌കെയർ വിഭാഗത്തിൽ ഷേവേഴ്‌സ്, ട്രിമ്മേഴ്‌സ്, ഹെയർ സ്‌ട്രെയറ്റ്‌നേഴ്‌സ്, ഡ്രയേഴ്‌സ് എന്നിവയുമാണ് തുടക്കത്തിൽ പുറത്തിറക്കിയിട്ടുള്ളത്.

മൂന്നുമാസത്തിനുള്ളിൽ ഇൻഡക്ഷൻ കുക് ടോപ്‌സ്, ജ്യൂസേഴ്‌സ്, മിക്‌സേഴ്‌സ് തുടങ്ങിയവയും വിപണിയിലിറക്കും.