ഗുജറാത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടം

Posted on: December 18, 2017

അഹമ്മദാബാദ് : ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ ലീഡ് നില മാറിമറിയുന്നു. ബിജെപി 87 ഉം കോൺഗ്രസ് 82 ഉം സീറ്റുകളിലും മറ്റുള്ളവർ രണ്ട് സീറ്റിലും മുന്നിൽ നിൽക്കുന്നു. ഒരുവേള കോൺഗ്രസ് ബിജെപിയെ പിന്നിലാക്കിയിരുന്നു.

ആകെയുള്ള 182 സീറ്റുകളിൽ 171 സീറ്റുകളിലെ ലീഡ് നിലയാണ് പുറത്തുവന്നിട്ടുള്ളത്. കേവല ഭൂരിപക്ഷത്തിന് 92 സീറ്റുകളാണ് വേണ്ടത്. ബിജെപി മുന്നേറുന്ന അഹമ്മദാബാദ് മേഖലയിലെ ഫലം പുറത്തുവരാനുണ്ട്. ഗ്രാമീണ മേഖലയിൽ ഭരണവിരുദ്ധ വികാരം ആഞ്ഞടിക്കുകയായിരുന്നു. സൗരാഷ്ട്ര മേഖലയിൽ ബിജെപിക്ക കാലിടറി.