മുഹൂർത്ത വ്യാപാരം : ക്ലോസിംഗ് നഷ്ടത്തിൽ

Posted on: October 30, 2016

muhurat-trading-big

മുംബൈ : സംവത് 2073 ന് തുടക്കംകുറിച്ച് നടന്ന പ്രത്യേക മുഹൂർത്ത വ്യാപാരത്തിന് ഒടുവിൽ ഓഹരിസൂചികകൾ നഷ്ടത്തിൽ. വൈകുന്നേരം 6.30 ന് മുഹൂർത്തവ്യാപാരം ആരംഭിച്ചയുടൻ ബിഎസ്ഇ സെൻസെക്‌സ് 73 പോയിന്റും നിഫ്റ്റി 20 പോയിന്റും ഉയർന്നു.

ബിഎസ്ഇ സെൻസെക്‌സ് 11.30 പോയിന്റ് കുറഞ്ഞ് 27,930 പോയിന്റിലും നിഫ്റ്റി 12.30 പോയിന്റ് കുറഞ്ഞ് 8,625 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.

ഇൻഫോസിസ്, അക്‌സസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ലുപിൻ, സൺ ഫാർമ, ഏഷ്യൻ പെയിന്റ്‌സ്, ഒഎൻജിസി, ടെക്മഹീന്ദ്ര തുടങ്ങിയ ഓഹരികൾ മുന്നേറ്റം നടത്തി. എച്ച്ഡിഎഫ്‌സി, എച്ച്ഡിഎഫ്‌സി ബാങ്ക്,വെള്ളിയാഴ്ച വിദേശ നിക്ഷേപസ്ഥാപനങ്ങൾ 778 കോടിയുടെ ഓഹരികൾ വിറ്റഴിച്ചു.

കഴിഞ്ഞവർഷം സംവത് 2072 ലെ മുഹൂർത്ത വ്യാപാരത്തിൽ ബിഎസ്ഇ സെൻസെക്‌സ് 30,024 പോയിന്റ് ഉയർച്ച രേഖപ്പെടുത്തിയിരുന്നു. വിദേശ നിക്ഷേപസ്ഥാപനങ്ങൾ 38,600 കോടിയുടെ ഓഹരികളാണ് വാങ്ങിക്കൂട്ടിയത്. നാളെ ഓഹരിവിപണി അവധിയാണ്.