ഫ്‌ളിപ്കാർട്ട് 10,000 ലേറെ ജീവനക്കാരെ നിയമിക്കുന്നു

Posted on: September 11, 2016

flipkart-big-a

ബംഗലുരു : ഉത്സവസീസണ് മുന്നോടിയായി ഫ്‌ളിപ്കാർട്ട് 10,000 ലേറെ താത്കാലിക ജീവനക്കാരെ നിയമിക്കുന്നു. സെപ്റ്റംബർ 15 മുതൽ നവംബർ15 വരെയാണ് ഡെലിവറി, ലോജിസ്റ്റിക്‌സ് വിഭാഗങ്ങളിൽ കൂടുതൽ ജീവനക്കാരെ നിയമിക്കുന്നത്.

ഈ വർഷത്തെ ബിഗ് ബില്യൺ ഡെയ്‌സ് കൂടുതൽ മഹത്തരമാക്കാനുള്ള ദൗത്യത്തിന്റെ ഭാഗമാണ് കൂടുതൽ ജീവനക്കാരെ നിയമിക്കുന്നതെന്ന് ഫ്‌ളിപ്കാർട്ട് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ നിതിൻ സേത്ത് പറഞ്ഞു. പ്രവർത്തന മികവുകാട്ടാത്ത ആയിരത്തോളം ജീവനക്കാരെ ഫ്‌ളിപ്കാർട്ട് ഒഴിവാക്കിയിരുന്നു.

TAGS: Flipkart |