എയർ ഇന്ത്യ വിമാനങ്ങൾ ജൂലൈയിൽ വൈകിയത് 55 തവണ

Posted on: September 5, 2016

Air-India-Boeing-777---300-

ന്യൂഡൽഹി : എയർ ഇന്ത്യ വിമാനങ്ങൾ ജൂലൈ വൈകിപ്പറന്നത് 55 തവണ. സാങ്കേതിക തകരാറുമൂലം രണ്ട് മണിക്കൂറിലേറെ വൈകിയത് മാത്രമാണ് 55 തവണ. വിമാനം വൈകലിന്റെ ദുരിതമനുഭവിക്കേണ്ടി വന്നത് 33,590 യാത്രക്കാരാണെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ വെളിപ്പെടുത്തി. ഓഗസ്റ്റിലെ ആദ്യത്തെ രണ്ടാഴ്ച്ചയ്ക്കുള്ളിൽ മാത്രം 17 തവണയാണ് എയർ ഇന്ത്യ വിമാനങ്ങൾ വൈകിയത്.

ഇൻഡിഗോ വിമാനങ്ങൾ വൈകിയത് 19,116 യാത്രക്കാരെ ബാധിച്ചതായി ഡിജിസിഎ വ്യക്തമാക്കി. ആഭ്യന്തരവ്യോമയാന രംഗത്ത് 40 ശതമാനം വിപണിവിഹിതമുള്ള ഇൻഡിഗോ അഞ്ച് വർഷത്തിൽ താഴെ പഴക്കമുള്ള വിമാനങ്ങളാണ് സർവീസ് ഉപയോഗിക്കുന്നത്. സാങ്കേതികത്തകരാറ് മൂലം നിലത്തിറക്കുന്ന വിമാനങ്ങളുടെ അറ്റക്കുറ്റപ്പണികൾ നടത്താൻ കഴിഞ്ഞ വർഷം വായ്പ എടുക്കേണ്ട അവസ്ഥയിലായിരുന്നു എയർ ഇന്ത്യ.

TAGS: Air India |