ബിപിഎൽ ടിവി വിപണിയിലേക്ക് തിരിച്ചുവരുന്നു

Posted on: July 26, 2016

Ajit-G-Nambiar-BPL-Big

ബംഗലുരു : തൊണ്ണൂറുകളിൽ കൺസ്യൂമർ ഇലക്‌ട്രോണിക്‌സ് വിപണിയിലെ പ്രമുഖ ബ്രാൻഡായിരുന്ന ബിപിഎൽ ടിവി വിപണിയിലേക്ക് തിരിച്ചുവരുന്നു. 2017 ജനുവരിയിൽ എൽഇഡി ടെലിവിഷൻ ശ്രേണിയുമായി രംഗപ്രവേശം ചെയ്യാനാണ് ബിപിഎൽ ഒരുങ്ങുന്നത്. തുടക്കത്തിൽ ഫ്‌ളിപ്കർട്ട് വഴി വിൽക്കാനാണ് ഒരുങ്ങുന്നത്. ഓൺലൈൻ വഴിയുള്ള ടെസ്റ്റ് മാർക്കറ്റിംഗ് വിജയകരമായി പൂർത്തിയാക്കിക്കഴിഞ്ഞു.

ജപ്പാനിലെ സാനിയോയുമായി ചേർന്നാണ് ബിപിഎൽ കളർടെലിവിഷൻ ഉത്പാദനമാരംഭിച്ചത്. പിന്നീട് രാജ്യത്തെമ്പാടുമായി 28 ഫാക് ടറികളും പതിനായിരത്തോളം ജീവനക്കാരുമുള്ള കമ്പനിയായി വളർന്നു. സാനിയോയുടെ തകർച്ച ബിപിഎല്ലിനെയും ബാധിച്ചു. 18 ദശലക്ഷം പേർ ഇപ്പോഴും ബിപിഎൽ ഉത്പന്നങ്ങൾ ഉപയോഗിക്കുന്നുണ്ടെന്ന് ചെയർമാനും മാനേജിംഗ് ഡയറക് ടറുമായ അജിത് ജി നമ്പ്യാർ പറഞ്ഞു.