ആദായനികുതി വകുപ്പ് 65 ടാക്‌സ് പേയർ സെന്ററുകൾ തുറക്കുന്നു

Posted on: June 28, 2016

Income-Tax-Big

ന്യൂഡൽഹി : നികുതിവരുമാനം വർധിപ്പിക്കാൻ ലക്ഷ്യമിട്ട് ആദായനികുതി വകുപ്പ് രാജ്യത്തെമ്പാടുമായി 65 ടാക്‌സ് പേയർ സെന്ററുകൾ തുറക്കുന്നു.അസമിലെ ഗോൾപാരയിലാണ് ആദ്യ ആയാകാർ സേവ കേന്ദ്ര ആരംഭിക്കുന്നത്. നികുതിദായകരുടെ എണ്ണം പരമാവധി വർധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സസ് പദ്ധതിയുടെ രൂപരേഖ തയാറാക്കിയിട്ടുള്ളത്. പാൻകാർഡ് ലഭ്യമാക്കൽ, ഇൻകംടാക്‌സ് റിട്ടേൺ ഫയലിംഗ് തുടങ്ങിയ സേവനങ്ങളും ആയാകാർ സേവ കേന്ദ്രയിൽ ലഭ്യമാണ്.

ആദായനികുതി ഓഫീസുകൾ കുറവുള്ള ഉത്തരേന്ത്യയിലും കിഴക്കൻ മേഖലയിലുമാണ് ആദ്യഘട്ടത്തിൽ ആയാകാർ സേവ കേന്ദ്ര ആരംഭിക്കുന്നത്. വൈകാതെ മറ്റു സംസ്ഥാനങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും. ഇൻകംടാക്‌സ് ഓഫീസർമാർക്കായിരിക്കും ആയാകാർ സേവ കേന്ദ്രങ്ങളുടെ ചുമതല.