ആമസോൺ ഇന്ത്യയിൽ 3 ബില്യൺ ഡോളർ മുതൽമുടക്കും

Posted on: June 9, 2016

Jeff-Bezos-Big-b

വാഷിംഗ്ടൺ : ഇ-കൊമേഴ്‌സ് കമ്പനിയായ ആമസോൺ ഇന്ത്യയിൽ മൂന്ന് ബില്യൺ ഡോളർ (20,000 കോടി രൂപയിലേറെ) കൂടി മുതൽമുടക്കുമെന്ന് സ്ഥാപകനും സിഇഒയുമായ ജെഫ് ബിസോസ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത യുഎസ് – ഇന്ത്യ ബിസിനസ് കൗൺസിൽ യോഗത്തിലാണ് ജെഫ് ഈ പ്രഖ്യാപനം നടത്തിയത്. ഇതോടെ ഇന്ത്യയിലെ ആമസോണിന്റെ നിക്ഷേപം 5 ബില്യൺ ഡോളറിലേറെയാകും. ആമസോൺ 45,000 ത്തോളം തൊഴിലവസരങ്ങളും ഇന്ത്യയിൽ സൃഷ്ടിച്ചതായി ജെഫ് ബിസോസ് ചൂണ്ടിക്കാട്ടി.

ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ വലിയ സാധ്യതകളാണ് ആമസോൺ കാണുന്നത്. ആമസോൺ ഇന്ത്യ ടീം ഇതിനകം തന്നെ നിർണായകമായ പല നേട്ടങ്ങളും കൈവരിച്ചതായും അദേഹം കൂട്ടിച്ചേർത്തു.