മുത്തൂറ്റ് ഫിനാൻസ് വിശ്വസനീയ ഫിനാൻസ്-ഡൈവേഴ്‌സിഫൈഡ് ബ്രാൻഡ്

Posted on: May 9, 2016

Muthoot-Finance-Logo-B

കൊച്ചി : ഇന്ത്യയിലെ ഏറ്റവും വിശ്വസനീയ ഫിനാൻസ്-ഡൈവേഴ്‌സിഫൈഡ് ബ്രാൻഡ് ആയി മുത്തൂറ്റ് ഫിനാൻസിനെ ടിആർഎ റിസേർച്ച് തെരഞ്ഞെടുത്തു. രാജ്യത്തെ പ്രമുഖ ഡേറ്റാ ഇൻസൈറ്റ് കമ്പനിയായ ടിആർഎ റിസേർച്ച് നടത്തിയ ദി ബ്രാൻഡ് ട്രസ്റ്റ് റിപ്പോർട്ട്, ഇന്ത്യ സ്റ്റഡി 2016 എന്ന പഠനത്തിലാണ് മുത്തൂറ്റ് ഫിനാൻസിനെ ഏറ്റവും വിശ്വസനീയ ഫിനാൻസ് ബ്രാൻഡ് ആയി തെരഞ്ഞെടുത്തത്.

പതിനാറ് നഗരങ്ങളിലായി 50 ലക്ഷം ഡേറ്റാ പോയിന്റുകളും 20,000 ബ്രാൻഡുകളും പഠിച്ചാണ് മികച്ച ബ്രാൻഡിനെ തെരഞ്ഞെടുത്തത്. ഏതാണ്ട് 17,000 മണിക്കൂറുകളാണ് ടിആർഎ റിസേർച്ച് ഇതിൽ പഠനം നടത്തിയത്.

എൻഎസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്തിട്ടുള്ള മുത്തൂറ്റ് ഫിനാൻസ് ദിവസവും 1,26,000 ഇടപാടുകാർക്ക് സേവനം നൽകുന്നത്. കമ്പനിക്കു രാജ്യത്തൊട്ടാകെ 4200 ശാഖകളും മുപ്പതിനായിരത്തിലധികം പ്രതിജ്ഞാബദ്ധരായ ജോലിക്കാരുമുണ്ട്. ഇൻഷുറൻസ്, വിദേശനാണ്യവിനിമയം, മണിട്രാൻസ്ഫർ, ഡിബഞ്ചർ, പാൻകാർഡ്‌സ്, ട്രാവൽ സർവീസസ്, മുത്തൂറ്റ് എടിഎം തുടങ്ങി വൈവിധ്യമാർന്ന ധനകാര്യ സേവനങ്ങളാണ് കമ്പനി നൽകിവരുന്നത്. ഇന്ത്യൻ ബാങ്കിംഗ് സേവനത്തിനു കീഴിൽ വരാത്ത ദശലക്ഷക്കണക്കിനു ആളുകളെയാണ് ഈസി ഗോൾഡ് ലോൺ വഴി ബാങ്കിംഗ് നെറ്റ്‌വർക്കിനുള്ളിൽ കൊണ്ടുവന്നിട്ടുള്ളത്.

കമ്പനിയുടെ ശാഖകളിൽ 60 ശതമാനവും ചെറുനഗരങ്ങളിലാണ്. ശരാശരി വായ്പയുടെ വലുപ്പം 30,000-40,000 രൂപയാണ്. മുത്തൂറ്റ് ഫിനാൻസിനെ ഇന്ത്യയിലെ മുപ്പതു മികച്ച ജോലിയിടങ്ങളിലൊന്നായി സ്‌കിൽഫ്രീ നോളഡ്ജ് കൺസോർഷ്യം അടുത്തിയിടെ തെരഞ്ഞെടുത്തിരുന്നു.

ഈ വിശ്വാസ്യത നിലനിർത്താനും ശക്തിപ്പെടുത്താനും മുത്തൂറ്റ് ഗ്രൂപ്പ് പ്രതിജ്ഞാബദ്ധമാണെന്നു ചെയർമാൻ എം. ജി ജോർജ് മുത്തൂറ്റും മാനേജിംഗ് ഡയറക്ടർ ജോർജ് അലക്‌സാണ്ടർ മുത്തൂറ്റും പറഞ്ഞു.