May 2024
കല്യാൺ ജുവല്ലേഴ്സ് 900 കോടിയുടെ വികസനത്തിന്
Posted on: May 7, 2016
കോൽക്കത്ത : കല്യാൺ ജുവല്ലേഴ്സ് അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 900 കോടി രൂപയുടെ മുതൽമുടക്കിന് ഒരുങ്ങുന്നു. ശ്രീലങ്ക, സിംഗപ്പൂർ, മലേഷ്യ എന്നീ രാജ്യങ്ങളിൽ ഷോറൂമുകൾ തുറക്കുമെന്ന് കല്യാൺ ജുവല്ലേഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടർ രമേഷ് കല്യാണരാമൻ പറഞ്ഞു. സ്വർണ്ണാഭരണങ്ങളുടെ ഓൺലൈൻ റീട്ടെയ്ലിംഗിന് ഫ്ളിപ്കാർട്ടുമായി ധാരണയിലെത്തിയിട്ടുണ്ട്. കല്യാണിന്റെ സ്വന്തം ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം ദീപാവലിയോടെ സജ്ജമാകുമെന്നും രമേഷ് കല്യാണരാമൻ പറഞ്ഞു.
രാജ്യത്തെ 650 മൈ കല്യാൺ സ്റ്റോറുകളിലൂടെ ഗ്രാമങ്ങളിലേക്കും ബിസിനസ് വ്യാപിക്കുകയാണ്. നടപ്പു ധനകാര്യവർഷം 30 ശതമാനം ബിസിനസ് വളർച്ചയാണ് പ്രതീക്ഷിക്കുന്നതെന്നും രമേഷ് കല്യാണരാമൻ പറഞ്ഞു.
TAGS: Flipkart | Kalyan Jewellers | Ramesh Kalyanaraman |
ട്രാന്സിപ്മെന്റ് തുറമുഖമായി പ്രവര്‍ത്തിക്കാന്‍ വിഴിഞ്ഞത്തിന് അനുമതി
യുഎഇയുമായുള്ള ഇന്ത്യയുടെ വ്യാപാര ഇടപാട് 15 ശതമാനം വര്‍ധിച്ചു
നിഫ്റ്റി നെക്സ്റ്റ് 50 ഇന്‍ഡക്സിലെ ഡെറിവേറ്റീവിന് ഏപ്രില്‍ 24 മുതല്‍ തുടക്കം
മ്യൂച്വല്‍ ഫണ്ട് ആസ്തിയില്‍ റെക്കോര്‍ഡ് വര്‍ധന
കല്യാണ്‍ ജ്വല്ലേഴ്സ് ദീപാവലിക്ക് 33 ഷോറൂമുകള്‍ തുറക്കും
ഉപഭോക്താക്കള്‍ക്ക് പേഴ്സണല്‍ ലോണ്‍ നല്കാന് ഫ്ളിപ്കാര്‍ട്ട്-ആക്സിസ് ബാങ്ക് സഹകരണം
ബ്യൂട്ടി ആന്‍ഡ് ഗ്രൂമിംഗ് ബ്രാന്‍ഡുകള്‍ക്കായി ഫ്ളിപ്കാര്‍ട്ട് ഗ്ലാം അപ്പ് ഫെസ്റ്റ് ആരംഭിക്കുന്നു
ഫ്ളിപ്കാര്‍ട്ട് ഫാഷന്‍ കാഷ്വല്‍ വെയര്‍ പോര്‍ട്ട്ഫോളിയോ ശക്തിപ്പെടുത്തുന്നു
കല്യാണ്‍ ജൂവലേഴ്സിന്റെ ആകെ വിറ്റുവരവ് 3473 കോടി രൂപയായി ഉയര്‍ന്നു