കല്യാൺ ജുവല്ലേഴ്‌സ് 900 കോടിയുടെ വികസനത്തിന്

Posted on: May 7, 2016

Kalyan-Jewellers-Logo-big

കോൽക്കത്ത : കല്യാൺ ജുവല്ലേഴ്‌സ് അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 900 കോടി രൂപയുടെ മുതൽമുടക്കിന് ഒരുങ്ങുന്നു. ശ്രീലങ്ക, സിംഗപ്പൂർ, മലേഷ്യ എന്നീ രാജ്യങ്ങളിൽ ഷോറൂമുകൾ തുറക്കുമെന്ന് കല്യാൺ ജുവല്ലേഴ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടർ രമേഷ് കല്യാണരാമൻ പറഞ്ഞു. സ്വർണ്ണാഭരണങ്ങളുടെ ഓൺലൈൻ റീട്ടെയ്‌ലിംഗിന് ഫ്‌ളിപ്കാർട്ടുമായി ധാരണയിലെത്തിയിട്ടുണ്ട്. കല്യാണിന്റെ സ്വന്തം ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം ദീപാവലിയോടെ സജ്ജമാകുമെന്നും രമേഷ് കല്യാണരാമൻ പറഞ്ഞു.

രാജ്യത്തെ 650 മൈ കല്യാൺ സ്റ്റോറുകളിലൂടെ ഗ്രാമങ്ങളിലേക്കും ബിസിനസ് വ്യാപിക്കുകയാണ്. നടപ്പു ധനകാര്യവർഷം 30 ശതമാനം ബിസിനസ് വളർച്ചയാണ് പ്രതീക്ഷിക്കുന്നതെന്നും രമേഷ് കല്യാണരാമൻ പറഞ്ഞു.