ജോസ്‌കോ ഗ്രൂപ്പ് ഓൺലൈൻ വ്യാപാരരംഗത്തേക്ക്

Posted on: April 28, 2016

Itsuroffer-homepage-Big-a

കൊച്ചി : സ്വർണ്ണവ്യാപാര രംഗത്ത് പ്രവർത്തിക്കുന്ന ജോസ്‌കോ ഗ്രൂപ്പ് ഓൺലൈൻ വ്യാപാരരംഗത്തേക്ക്. ജോസ്‌കോയുടെ ഓൺലൈൻ ഷോപ്പിംഗ് പോർട്ടൽ ഇറ്റ്‌സുർഓഫർ ഡോട്ട്‌കോം (itsuroffer.com) ഇന്ന് ലോഞ്ച് ചെയ്തു. ടോണി ജോസ് മാനേജിംഗ് ഡയറക്ടറായിട്ടുള്ള ഇറ്റ്‌സുർഓഫർ ഡിജിറ്റൽ മാർക്കറ്റിംഗ് പ്രൈവറ്റ് ലിമിറ്റഡ് കൊച്ചി കാക്കനാട് കേന്ദ്രമാക്കിയാണ് പ്രവർത്തിക്കുന്നത്.

ലോഞ്ചിംഗിന്റെ ഭാഗമായി ഏപ്രിൽ 28 മുതൽ മെയ് 4 വരെ ഇന്ത്യാസ് ഗ്രേറ്റസ്റ്റ് സെയിൽ ഓഫർ പ്രഖ്യാപിച്ചിട്ടുണ്ട്. സെയിലിന്റെ ഭാഗമായി ഒരു ലക്ഷത്തിലേറെ ഉത്പന്നങ്ങൾക്ക് 70 ശതമാനം വരെ ഇളവുകൾ ലഭ്യമാണ്. ഫാഷൻ, ജുവല്ലറി, വാച്ചുകൾ, പെർഫ്യൂം, സൺഗ്ലാസ്, ഫുഡ് പ്രോഡക്ട്‌സ്, ഇലക്‌ട്രോണിക്‌സ്, മൊബൈൽ, ടാബ്‌ലറ്റ്, ലാപ്‌ടോപ്, ഫർണീച്ചർ, ഹോംഡെക്കർ, ഗിഫ്റ്റ് ഐറ്റംസ് തുടങ്ങി വൈവിധ്യമാർന്ന വിഭാഗങ്ങൾ ഇറ്റ്‌സുർഓഫർ ഡോട്ട്‌കോമിലുണ്ട്.