5 കിലോഗ്രാം സ്വര്‍ണ സമ്മാനവുമായി ജോസ്‌കോ ജ്വല്ലേഴ്‌സില്‍ ഫൗണ്ടേഷന്‍ ഡേ ആഘോഷം

Posted on: December 4, 2023

കൊച്ചി : 5 കിലോ സ്വര്‍ണ സമ്മാനവുമായി ജോസ്‌കോ ജ്വല്ലേഴ്‌സ് ഷോറൂമുകളില്‍ ഇന്നുമുതല്‍ 10 വരെ സ്ഥാപകദിനം ആഘോഷിക്കുന്നു. ഇതോടനുബന്ധിച്ചുള്ള നറുക്കെടുപ്പില്‍ ഡയമണ്ട് നെക്ലേസ് സെറ്റ് ബംപര്‍ സമ്മാനമായി നല്‍കും.

ഓരോ 100 ഗ്രാം സ്വര്‍ണാഭരണം വാങ്ങുമ്പോഴും ഒരു ഗ്രാം സ്വര്‍ണനാണയം സമ്മാനം. ഓരോ ലക്ഷം രൂപയുടെ ഡയമണ്ട് പര്‍ച്ചേസുകള്‍ക്കും 2 സ്വര്‍ണനാണയം സമ്മാനമായി നേടാം. ഹോള്‍സെയില്‍ ഡിവിഷനില്‍ നിന്ന് 1.5% മാത്രം പണിക്കൂലിയില്‍ സ്വര്‍ണാഭരണങ്ങള്‍ സ്വന്തമാക്കാനും അവസരമുണ്ട്.

ഒരു ലക്ഷം രൂപയ്ക്കു മുകളിലുള്ള സ്വര്‍ണാഭരണ പര്‍ച്ചേസുകള്‍ക്കു സ്വര്‍ണ നാണയവും 50,000 രൂപയ്ക്കു മുകളിലുള്ള പര്‍ച്ചേസിനു സാരിയും ലഭിക്കും. പഴയ സ്വര്‍ണാഭരണങ്ങള്‍ 916 എച്ച്യുഐഡി ഹാള്‍മാര്‍ക്കുള്ള സ്വര്‍ണം സര്‍ട്ടിഫൈഡ് ഡയമണ്ട് ആഭരണങ്ങളാക്കി മാറ്റാനും അവസരമുണ്ട്. എല്ലാ പര്‍ച്ചേസുകള്‍ക്കും ഫൗണ്ടേഷന്‍ ഡേ സ്‌പെഷല്‍ ഗിഫ്റ്റും ലഭിക്കും.

ഉപയോക്താക്കളുടെ അഭിരുചിക്കനുസരിച്ച് ഏതു ബജറ്റിനും ചേരുന്ന വിധത്തില്‍ ആഭരണങ്ങള്‍ രൂപകല്‍പന ചെയ്‌തെടുക്കാനുള്ള സൗകര്യവും ലോകോത്തര നിലവാരമുള്ള എക്‌സ്‌സീവ് കലക്ഷനുമാണ് ഒരുക്കിയിരിക്കുന്നതെന്ന് ജോസ്‌കോ ഗ്രൂപ്പ് എംഡിയും സിഇഒയുമായ ടോണിജോസ് അറിയിച്ചു.

TAGS: Josco Jewellers |