അക്‌സിസ് ബാങ്ക് 6,000 കോടി രൂപ സമാഹരിക്കും

Posted on: August 21, 2014

Axisbank-logo-B

അക്‌സിസ് ബാങ്ക്,  ബോണ്ടുകളും നോൺകൺവെർട്ടബിൾ ഡിബഞ്ചെറുകളും വഴി 6,000 കോടി സമാഹരിക്കാൻ തീരുമാനിച്ചു. പ്രൈവറ്റ് പ്ലേസ്‌മെന്റിന് ഡയറക്ടർ ബോർഡ് അനുമതി നൽകിക്കഴിഞ്ഞു.

ഇനി പോസ്റ്റൽ ബാലറ്റ് മുഖേന ഓഹരിയുടമകളുടെ അനുമതി കൂടി ലഭിച്ചാൽ മതി. അക്‌സിസ് ബാങ്കിന്റെ ഓഹരി മൂലധനത്തിൽ 29.17 ശതമാനം ഓഹരികൾ പ്രമോട്ടർമാരുടെ വിഹിതമാണ്. വിദേശനിക്ഷേപ സ്ഥാപനങ്ങൾക്കു 48.38 ശതമാനം ഓഹരിപങ്കാളിത്തമുണ്ട്.