എയർഇന്ത്യ പ്രവർത്തനലാഭത്തിലേക്ക്

Posted on: March 16, 2016

Air-India-Flights-Big

ന്യൂഡൽഹി : എയർഇന്ത്യ നടപ്പ് ധനകാര്യവർഷം പ്രവർത്തനലാഭം നേടുമെന്ന് കേന്ദ്ര വ്യോമയാന സഹമന്ത്രി മഹേഷ് ശർമ്മ. കഴിഞ്ഞ വർഷം എയർ ഇന്ത്യ 2636.18 കോടി രൂപ നഷ്ടത്തിലായിരുന്നു. 2015-16 ൽ 8 കോടി രൂപ പ്രവർത്തനലാഭം നേടുമെന്ന് പ്രതീക്ഷിക്കുന്നതായി മഹേഷ് ശർമ്മ രാജ്യസഭയെ അറിയിച്ചു.

2007 ൽ എയർ ഇന്ത്യയും ഇന്ത്യൻ എയർലൈൻസും തമ്മിൽ ലയിച്ച ശേഷം ആദ്യമായാണ് എയർഇന്ത്യ ലാഭപാതയിലേക്ക് എത്തുന്നത്. എയർ ഇന്ത്യയുടെ നഷ്ടം 40 ശതമാനം കുറച്ച് 3,529.80 കോടിയിൽ എത്തുമെന്നും മന്ത്രി പറഞ്ഞു. എയർഇന്ത്യയുടെ നഷ്ടം നികത്താനായി 2012 ൽ കേന്ദ്രഗവൺമെന്റ് 30,231 കോടി രൂപ അനുവദിച്ചിരുന്നു.

TAGS: Air India |