കല്യാൺ ജ്വല്ലേഴ്‌സ് ഇ-കൊമേഴ്‌സ് രംഗത്തേക്ക്

Posted on: February 11, 2016

Kalyan-Jewellers-Ornaments-

കൊച്ചി : കല്യാൺ ജ്വല്ലേഴ്‌സ് ഫ്‌ലിപ്കാർട്ടുമായി ചേർന്ന് ഓൺലൈൻ വിപണിയിലേക്ക് പ്രവേശിക്കാൻ ധാരണയായി. ഫെബ്രുവരി 12 മുതൽ കല്യാൺ ജ്വല്ലേഴ്‌സിന്റെ ആഭരണങ്ങൾ ഫ്‌ലിപ്കാർട്ട് വഴി വാങ്ങാനാകും. ഏപ്രിലിൽ കല്യാൺ ജ്വല്ലേഴ്‌സിന്റെ സ്വന്തം ഇ-കൊമേഴ്‌സ് പോർട്ടലും പ്രവർത്തനസജ്ജമാകും.

ആദ്യഘട്ടത്തിൽ ഏകദേശം 3000 ഡിസൈനുകളാണ് ഫ്‌ലിപ്കാർട്ടിൽ അണിനിരത്തുന്നത്. ഇവയിൽ ഫ്‌ലിപ്കാർട്ടിനു വേണ്ടി മാത്രം തയാറാക്കിയവയുമുണ്ട്. 5,000 രൂപ മുതൽ മൂന്ന് ലക്ഷം രൂപ വരെ വിലവരുന്ന ആഭരണങ്ങളാണ് ഓൺലൈനിൽ ലഭ്യമാക്കുന്നത്. സ്വർണാഭരണങ്ങൾക്ക് പുറമെ വജ്രാഭരണങ്ങളും ഓൺലൈനായി വാങ്ങാനാകും.