May 2024
ഏറ്റവും വളർച്ചയുള്ള റീട്ടെയ്ൽ കമ്പനികളിൽ ലുലു ഗ്രൂപ്പ് 25 ാം സ്ഥാനത്ത്
Posted on: January 26, 2016
ദുബായ് : ലോകത്തിലെ ഏറ്റവും വളർച്ചയുള്ള റീട്ടെയ്ൽ കമ്പനികളിൽ പദ്മശ്രീ എം എ യൂസഫലിയുടെ ലുലു ഗ്രൂപ്പ് 25 ാം സ്ഥാനത്ത്. രാജ്യാന്തര കൺസൾട്ടൻസി സ്ഥാപനമായ ഡിലോയ്റ്റ് തയാറാക്കിയ ടോപ് 250 ഗ്ലോബൽ പവേഴ്സ് ഓഫ് റീട്ടെയ്ലിംഗ് ലിസ്റ്റിൽ ലുലു ഗ്രൂപ്പിന് 165 ാം സ്ഥാനമാണുള്ളത്.
യുഎസ് റീട്ടെയ്ൽ ഭീമനായ വാൾമാർട്ടാണ് ലിസ്റ്റിൽ ഒന്നാമത്. കോസ്റ്റ്കോ ഹോൾസെയിൽ കോർപറേഷൻ, ദ ക്രോഗർ കോ എന്നിവയാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്. യുകെയിലെ ടെസ്കോ അഞ്ചാം സ്ഥാനത്തുണ്ട്. ജിസിസി ഉൾപ്പടെ 8 രാജ്യങ്ങളിലായി 121 ഹൈപ്പർമാർക്കറ്റുകളാണ് ലുലു ഗ്രൂപ്പിനുള്ളത്. മലേഷ്യ, ഇന്തോനേഷ്യ, ഇന്ത്യ, സൗദി അറേബ്യ, ബഹ്റിൻ എന്നിവിടങ്ങളിലും കൂടുതൽ ഹൈപ്പർമാർക്കറ്റുകൾ തുറക്കും.
റീട്ടെയ്ൽ വിപണിയുടെ വളർച്ചയെക്കുറിച്ച് നല്ല ആത്മവിശ്വാസമുണ്ടെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ പദ്മശ്രീ എം എ യൂസഫലി പറഞ്ഞു. ഇപ്പോഴത്തെ വിപണി സാഹചര്യങ്ങൾ താത്കാലിക പ്രതിഭാസമാണ്. അതിന്റെ പേരിൽ വികസനപദ്ധതികളുടെ വേഗം കുറയ്ക്കില്ലെന്നും അദേഹം വ്യക്തമാക്കി.
TAGS: Deloitte | Lulu Group | LuLu Hypermarkets | M A Yusuf Ali | Top 250 Global Powers Of Retailing | Yusuf Ali M A | Yususffali MA |
ട്രാന്സിപ്മെന്റ് തുറമുഖമായി പ്രവര്‍ത്തിക്കാന്‍ വിഴിഞ്ഞത്തിന് അനുമതി
യുഎഇയുമായുള്ള ഇന്ത്യയുടെ വ്യാപാര ഇടപാട് 15 ശതമാനം വര്‍ധിച്ചു
നിഫ്റ്റി നെക്സ്റ്റ് 50 ഇന്‍ഡക്സിലെ ഡെറിവേറ്റീവിന് ഏപ്രില്‍ 24 മുതല്‍ തുടക്കം
മ്യൂച്വല്‍ ഫണ്ട് ആസ്തിയില്‍ റെക്കോര്‍ഡ് വര്‍ധന