വാജ്‌പേയിയുടെ നില അതീവ ഗുരുതരം

Posted on: August 16, 2018

ന്യൂഡൽഹി : മുൻ പ്രധാനമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ എ. ബി. വാജ്‌പേയിയുടെ നില അതീവ ഗുരുതരമായി തുടരുന്നു. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ചികിത്സയിൽ കഴിയുന്ന അദേഹത്തിന്റെ ആരോഗ്യനില കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കൂടുതൽ മോശമായതായി മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചു.

ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് അദേഹത്തിന്റെ ജീവൻ നിലനിർത്തുന്നതെന്ന് എയിംസ് അധികൃതർ വെളിപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ വൈകുന്നേരം വാജ്‌പേയിയെ സന്ദർശിച്ചിരുന്നു. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഇന്നു രാവിലെ എ.ബി. വാജ്‌പേയിയെ സന്ദർശിച്ചു. മുൻ പ്രധാനമന്ത്രിയെ സന്ദർശിക്കാൻ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ഡൽഹിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.