May 2024
ലുലു ഗ്രൂപ്പ് യുപിയിൽ ആയിരം കോടിയുടെ നിക്ഷേപം നടത്തും
Posted on: January 6, 2016
ആഗ്ര : ലുലു ഗ്രൂപ്പ് ഉത്തർപ്രദേശിൽ ആയിരം കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് ചെയർമാൻ പദ്മശ്രീ എം എ യൂസഫലി പറഞ്ഞു. ലക്നൗവിൽ ഷോപ്പിംഗ് മാൾ, ഹോട്ടൽ, കൺവെൻഷൻ സെന്റർ എന്നിവ നിർമ്മിക്കാനാണ് ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. ആഗ്രയിൽ നടന്ന പ്രഥമ യുപി പ്രവാസി ദിവസിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലുലു ഗ്രൂപ്പിന്റെ ഭക്ഷ്യസംസ്കരണ കമ്പനികളിൽ രണ്ടായിരത്തോളം യുപിക്കാർ ജോലിചെയ്യുന്നുണ്ട്. പുതിയ നിക്ഷേപത്തിലൂടെ 3,000 ൽപ്പരം ആളുകൾക്കു കൂടി ജോലി ലഭിക്കുമെന്ന് യൂസഫലി ചൂണ്ടിക്കാട്ടി. ഉത്തർപ്രദേശിൽ മുതൽമുടക്കുമെന്ന യൂസഫലിയുടെ പ്രഖ്യാപനത്തെ വൻകരഘോഷത്തോടെയാണ് മുഖ്യമന്ത്രി അഖിലേഷ് യാദവ് അടക്കമുള്ളവർ സ്വീകരിച്ചത്.
ഉത്തർപ്രദേശുമായി ആത്മബന്ധം വിശദീകരിച്ച് അലിഗഡ് സർവകലാശാല തനിക്ക് ഡോക്ടറേറ്റ് നൽകിയ കാര്യം എം എ യൂസഫലി അനുസ്മരിച്ചു. അലിഗഡിൽ ആൺകുട്ടികളുടെ സ്പോർട്സ് കോംപ്ലെക്സ് നിർമ്മിക്കാൻ അദ്ദേഹം അഞ്ച് കോടി രൂപ സംഭാവന ചെയ്തിരുന്നു. പെൺകുട്ടികളുടെ സ്പോർട്സ് കോംപ്ലെക്സ് പണിയാനും അഞ്ച് കോടി രൂപ നൽകുമെന്ന് അദ്ദേഹം പറഞ്ഞു.
യൂസഫലിയുടെ നിക്ഷേപ വാഗ്ദാനത്തെ നിറഞ്ഞമനസോടെ സ്വാഗതം ചെയ്യുന്നതായി മുഖ്യമന്ത്രി അഖിലേഷ് യാദവ് വ്യക്തമാക്കി. പദ്ധതിക്കു വേണ്ട ഭൂമി ഉൾപ്പടെ എല്ലാ സൗകര്യങ്ങളും ലുലു ഗ്രൂപ്പിന് അനുവദിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. യുപി ജയിൽ മന്ത്രി ബൽവന്ത് സിംഗ് രാമുവാലിയ, ഡിംപിൾ യാദവ് എംപി, യുപി ചീഫ് സെക്രട്ടറി അലോക് രഞ്ജൻ തുടങ്ങിയ നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
TAGS: Akhilesh Yadav | Aligarh Muslim University | LuLu Group International | M A Yusuf Ali | UP Pravasi Diwas | Uttar Pradesh Government |
ട്രാന്സിപ്മെന്റ് തുറമുഖമായി പ്രവര്‍ത്തിക്കാന്‍ വിഴിഞ്ഞത്തിന് അനുമതി
യുഎഇയുമായുള്ള ഇന്ത്യയുടെ വ്യാപാര ഇടപാട് 15 ശതമാനം വര്‍ധിച്ചു
നിഫ്റ്റി നെക്സ്റ്റ് 50 ഇന്‍ഡക്സിലെ ഡെറിവേറ്റീവിന് ഏപ്രില്‍ 24 മുതല്‍ തുടക്കം
മ്യൂച്വല്‍ ഫണ്ട് ആസ്തിയില്‍ റെക്കോര്‍ഡ് വര്‍ധന
മിഡില്‍ ഈസ്റ്റിലെ ഏറ്റവും സ്വാധീനമുള്ള ഇന്ത്യക്കാരുടെ പട്ടികയില്‍ ഒന്നാമത് എം.എ. യൂസഫലി
സൗദി ഡിജിറ്റല്‍ ബാങ്കില്‍ എം.എ. യൂസഫലിക്ക് ഓഹരി പങ്കാളിത്തം
ഹെലികോപ്ടർ ലാൻഡിംഗ് : ഡിജിസിഎ അന്വേഷണം പുരോഗമിക്കുന്നു
മുൻകരുതൽ ലാൻഡിംഗ് എന്ന് ലുലു ഗ്രൂപ്പ്
ലുലു ഗ്രൂപ്പ് ഇന്തോനേഷ്യയിൽ 15 ഹൈപ്പർമാർക്കറ്റുകളും 25 എക്സ്പ്രസ് മാർക്കറ്റുകളും ആരംഭിക്കും