വ്യോമയാനരംഗത്ത് 80,000 കോടിയുടെ മുതൽമുടക്കിന് സർക്കാർ ഒരുങ്ങുന്നു

Posted on: December 13, 2015

Airport-Development-Big

ന്യൂഡൽഹി : രാജ്യത്തെ എയർപോർട്ടുകൾ നവീകരിക്കാനും പുതിയ റീജണൽ എയർപോർട്ടുകൾ വികസിപ്പിക്കാനുമായി 80,000 കോടി രൂപയുടെ മുതൽമുടക്കിന് എയർപോർട്ട് അഥോറിട്ടി ഓഫ് ഇന്ത്യ തയാറെടുക്കുന്നു. അടുത്ത ഏഴ് വർഷത്തിനുള്ളിൽ വ്യോമയാനരംഗത്ത് വൻ അടിസ്ഥാനസൗകര്യവികസനത്തിനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. വർധിച്ചുവരുന്ന യാത്രക്കാരുടെ തിരിക്ക് കണക്കിലെടുത്ത് പൂനെ, ഗുവാഹട്ടി, ട്രിച്ചി, ജമ്മു, ശ്രീനഗർ, പാറ്റ്‌ന എന്നീ എയർപോർട്ടുകൾ നവീകരിക്കും.

വികസനപ്രവർത്തനങ്ങൾക്ക് ആവശ്യമായ പണം ആഭ്യന്തരമായി സമാഹരിക്കാനാണ് എഎഐ ലക്ഷ്യമിടുന്നത്. വിവിധ സംസ്ഥാന ഗവൺമെന്റുകളുടെ സഹകരരണവും തേടുന്നുണ്ട്. മൂന്ന് വർഷത്തിന് ശേഷം പൊതു വിപണിയിൽ നിന്ന് ധനസമാഹരണം നടത്താനും ആലോചനയുണ്ട്.