മുഹൂർത്തവ്യാപാരം : സെൻസെക്‌സിൽ 177 പോയിന്റ് മുന്നേറ്റം

Posted on: November 11, 2015

Muhurat-Trading-Pooja-Big

മുംബൈ : സംവത് 2072 ന് തുടക്കം കുറിച്ച് ഓഹരിവിപണിയിൽ മികച്ച നേട്ടം. മുഹൂർത്ത വ്യാപാരം ആരംഭിച്ചയുടൻ ബിഎസ്ഇ സെൻസെക്‌സ് 177 പോയിന്റ് ഉയർന്ന് 25,920 പോയിന്റിലും നിഫ്റ്റി 46 പോയിന്റ് ഉയർന്ന് 7830 പോയിന്റിലും എത്തി.

റിലയൻസ്, ഇൻഫോസിസ്, എൽ & ടി, അക്‌സിസ് ബാങ്ക്, യെസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് തുടങ്ങി 1966 ഓഹരികൾ നേട്ടത്തിലും 416 ഓഹരികൾ നഷ്ടത്തിലുമാണ്.

ബിഎസ്ഇ സെൻസെക്‌സ് ഇന്നലെ 378.14 പോയിന്റ് കുറഞ്ഞ് 25,743.26 പോയിന്റിലും നിഫ്റ്റി 131.85 പോയിന്റ് കുറഞ്ഞ് 7,783.35 പോയിന്റിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.