അദാനി പോർട്ട്‌സ് എൽ ആൻഡ് ടിയുടെ കാട്ടുപള്ളി പോർട്ട് ഏറ്റെടുത്തു

Posted on: November 10, 2015

Gautam-Adani-Big

മുംബൈ : എൽ ആൻഡ് ടി യുടെ തമിഴ്‌നാട്ടില്ലെ കാട്ടുപള്ളി തുറമുഖം അദാനി പോർട്ട്‌സ് ഏറ്റെടുത്തു. ഏറ്റെടുക്കലിന്റെ മൂല്യം വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും 2000 – 3000 കോടിക്കും ഇടയിലായിരിക്കും ഇടപാടെന്നാണ് വിപണി വിലയിരുത്തൽ. കാട്ടുപള്ളി തുറമുഖത്തിന്റെ 97 ശതമാനം ഓഹരികൾ എൽ & ടി യുടെ കൈവശവും 3 ശതമാനം തമിഴ്‌നാട് ഇൻഡ്‌സ്ട്രിയൽ ഡെവലപ്‌മെന്റ് കോർപറേഷന്റെ ഉടമസ്ഥതയിലുമാണ്.

എൽ ആൻഡ് ടി ഷിപ്പ്ബിൽഡിംഗിന്റെ ഭാഗമാണ് കാട്ടുപള്ളി തുറമുഖവും ഷിപ്പ്‌യാർഡും. ഏറ്റെടുക്കൽ പൂർത്തിയാകുന്നതോടെ അദാനി കാട്ടുപള്ളി പോർട്ട്‌സ്, അദാനി പോർട്ട്‌സ് ആൻഡ് സ്‌പെഷൽ ഇക്‌ണോമിക് സോണിന്റെ സബ്‌സിഡയറിയായി മാറും.

ചെന്നൈയിൽ നിന്ന് 35 കിലോമീറ്റർ അകലെയുള്ള കാട്ടുപള്ളി പോർട്ട് 2013 ജനുവരിയിലാണ് പ്രവർത്തനം തുടങ്ങിയത്. 710 മീറ്റർ നീളമുള്ള രണ്ട് ബെർത്തുകളാണ് ഇവിടെയുള്ളത്. പ്രതിവർഷം 1.2 ദശലക്ഷം ടിഇയു കണ്ടെയ്‌നറുകൾ കൈകാര്യം ചെയ്യാൻ ശേഷിയുണ്ട്.